ഏപ്രിൽ 23 വെള്ളിയാഴ്ച, രക്തസാക്ഷിയായ വി. ഗീവർഗീസിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ നാമഹേദുക തിരുനാളിൻ്റെ ഭാഗമായി റോമിൽ തീർത്തും അശരണറും, നിരാലംബരുമായ 600 പാവങ്ങൾക്ക് ഇന്ന് വത്തിക്കാനിലെ പ്രത്യേകം തയ്യാറാക്കിയ പോൾ ആറാമൻ ഹാളിൽ വച്ച് സൗജന്യമായി കൊറോണ പ്രതിരോധ വാക്സിൻ നൽകി.
കൂടാതെ ഇന്ന് അവരെ ഫ്രാൻസിസ് പാപ്പ തൻ്റെ സ്വർഗീയ മധ്യസ്ഥൻ്റെ തിരുനാൾ ദിനത്തിൽ അവരെ സന്ദർശിച്ച് അവർ ആരും ഉപേക്ഷിക്കപെട്ടവരല്ല, സഭയുടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ എന്നും പറഞ്ഞു. കൂടാതെ പാവങ്ങൾക്കും അശരണർക്കും വാക്സിൻ വിതരണത്തിന് സ്ഥാനം നൽകണം എന്നും അതിനായി പ്രദേശിക സഭകൾ നേതൃത്വം നൽകണം എന്നും പാപ്പ പറഞ്ഞു. ഇവരാണ് പാപ്പയോട് കൂടെ ഈ വർഷം നാമഹേദുക തിരുനാൾ തിരഞ്ഞെടുക്കപ്പെട്ടവർ. വത്തിക്കാനിൽ തന്നെ ഇതിനോടകം 1400 ൽ അധികം പാവങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകി. ഫോട്ടോ കടപ്പാട്: വത്തിക്കാൻ മീഡിയ
റോമിൽ നിന്ന് ഫാ ജിയോ തരകൻ