ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …!
ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ.
.. ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു….!!!
എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു ….! എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക് കാര്യം മനസിലായില്ല… പ്രതികരിച്ചതുമില്ല.
ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ് പോയിന്റിലെത്തിച്ചു..!!! അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു പത്രപ്രവർത്തകൻ ഇവാനോട് ചോദിച്ചു:”താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്….? അങ്ങിനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ???…”
അതിന് ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു:”വിജയത്തിന്റെ പാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എനിക്ക് എന്ത് യോഗ്യതയാണുള്ളത്….! ഞാൻ അങ്ങനെ ചെയ്താൽ, ഇതു കണ്ടു കൊണ്ടിരിയ്ക്കുന്ന എന്റെ അമ്മ എന്ത് വിചാരിയ്ക്കും …..?”
വിജയിക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്ല്യങ്ങളേയാണ് നാം മുറുകെ പിടിക്കേണ്ടത്.
മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരുടെ തോൽവിയ്ക്കും മാധുര്യമേറും
Reghunath Moolackattu