ദൈനംദിന ജീവിതത്തില്‍ മനുഷ്യന്‍ മനുഷ്യന് അപ്രാപ്യമായ പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ട്..

ചിലത് താങ്ങാന്‍ കഴിയാത് വരുമ്പോള്‍ സ്വന്തം പ്രാണന്‍ നിസാരമായി അവസാനിപ്പിക്കാന്‍ ചിലര്‍ താല്പര്യം കാണിക്കും…

ലോകംവിട്ടു പലരും അങ്ങനെ പോയിട്ടുണ്ട്..ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഈ നഷ്ട്ടം മൂലം കരയുമെന്നും പാഠം പഠിക്കുമെന്നും കരുതിയവര്‍ കൂടുതല്‍ കരുത്തോട് പറന്നു നടക്കുന്നത് നാം കാണുന്നു..ഒരു മാറ്റവും അവര്‍ക്ക് സംഭവിക്കുന്നില്ല..

എന്നാല്‍ ഈ ലോകത്ത് ജീവിക്കാനുള്ള നിത്യമായ അവകാശത്തെയും സൌഭാഗ്യത്തെയും ഉത്തരവാധിത്വത്തെയും..കടമാകളെയുംമറന്നു സ്വയം ഇല്ലാതാകുക വഴി നഷ്ട്ടം ആ വ്യക്തിക്ക് മാത്രമാണ് എന്നതാണ് സത്യം.

..ചിന്തിക്കുക..ആത്മാവിനെ നശിപ്പിക്കരുത്. ജീവിതത്തില്‍ പരാചയം സമ്മതിച്ചു കൊടുക്കരുത് ..

പൊരുതാനും പ്രതികരിക്കാനും കഴിയുന്നിടത്തോളം അതിനു നാം ശ്രമിക്കണം മറ്റുള്ളവര്‍ നമ്മെ പരിഹസിക്കുമ്പോള്‍ ..മാറ്റി നിര്‍ത്തുമ്പോള്‍ ഒറ്റപെടുത്തുമ്പോള്‍ ഓര്‍ക്കുക അവര്‍ക്കെല്ലാം മീതെ ആണ് നമ്മുടെ ദൈവം .

.അവന്‍ നമ്മെ സ്നേഹിക്കുന്നു എങ്കില്‍ ആരൊക്കെ എവിടൊക്കെ നിന്ന് തകര്‍ക്കാന്‍ ശ്രമിച്ചാലും പരാചയപെടില്ല .ചിലര്‍ ഈ ലോകത്ത് ജനിച്ചത്‌ മറ്റുളവരുടെ കണ്ണുനീരിനു കാരണം ഉണ്ടാക്കാനാണ് .

പ്രതിസന്ധികളെ നിഷ്പ്രയാസം വലിച്ചെറിയുക .കാരണം ഈ ലോകം കുറച്ചു പേര്‍ക്ക് മാത്രം നല്‍കിയിട്ടുള്ളതല്ല .എല്ലാവര്‍ക്കും ഇവിടെ തുല്യത ആണ് ഈശ്വരന്‍ നല്‍കിയിട്ടുള്ളത് ..സ്വയം ഒരു വിശ്വാസം നമ്മില്‍ ഉണ്ടാകണം.നേടിയെടുക്കാന്‍ സാധിക്കും എന്നൊരു തോന്നല്‍ .ജീവിതം ഒന്നേ ഉള്ളു .

അത് നശിപ്പിച്ചു കളയാനുള്ളതല്ല.സ്വയം നിലനില്‍ക്കുവാനും മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുവാനും ആയിരിക്കണം. .ഏതൊരു കാര്യത്തോടും നാം എങ്ങനെ സമീപിക്കുന്നു എന്നത് ആശ്രയിച്ചിരിക്കും അതില്‍ നിന്ന് നമുക്ക് കിട്ടുന്ന റിസള്‍ട്ട് .ഈ ദൈവ ദാനമായ ജീവിതം നന്മയില്‍ ചേര്‍ത്ത് വച്ച് പ്രതി സന്ധികളെ നേരിടാനും അത് വഴി ഭാവിയുടെ ഇരുള്‍ വഴികളില്‍ പ്രകാശം തെളിയിക്കുവാനും നമുക്ക് കഴിയട്ടെ .

.( Courtesy സന്തോഷ് അച്ചൻ ബത് സേഥാ ).

Santhosh Thomas (GodsMusic)

നിങ്ങൾ വിട്ടുപോയത്