അതിരൂപതാഭവനം കയ്യേറി സമരം ചെയ്യുന്നവർക്കെതിരേ നടപടി: സീറോമലബാർ സിനഡ്
![](https://mangalavartha.com/wp-content/uploads//2025/01/d2a0f1b5-f2be-4a68-b8ce-a1b9b19457c6-1024x643.jpg)
കാക്കനാട്: മാർപാപ്പ അംഗീകരിച്ച സീറോമലബാർ സഭാസിനഡിന്റെ തീരുമാനങ്ങൾക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ഈ ദിവസങ്ങളിൽ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സീറോമലബാർ സിനഡുപിതാക്കന്മാർ ഐക്യകണ്ഠേന അപലപിച്ചു.
![](https://mangalavartha.com/wp-content/uploads//2025/01/check-apostolic-administrator-reoccupies-archbhisops-house-in-indian-troubled-archdiocese-6707aa134561f_600.webp)
ഇത്തരം നടപടികളിൽനിന്ന് പിന്മാറാൻ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു. ഇപ്രകാരമുള്ള പ്രവർത്തനങ്ങളോടു സഹകരിക്കരുതെന്ന് സീറോമലബാർ കത്തോലിക്കാ വിശ്വാസികളോടു സിനഡ് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു സിനഡ് നിർദ്ദേശം നല്കി.
![](https://mangalavartha.com/wp-content/uploads//2023/12/mount.st_.thomas.jpg)
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ
ജനുവരി 10, 2025