ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി. ദൈവത്തിന് എത്രത്തോളം ശക്‌തി ഉണ്ടോ അത്രത്തോളം ശക്‌തി ദൈവത്തിന്റെ വചനത്തിനും ഉണ്ട് കാരണം വചനം മാംസമായി ഭൂമിയിൽ അവതരിച്ചതാണ് യേശു. 8500 വാഗ്ദാനങ്ങള്‍ ബൈബിളിലുണ്ട്. അതെല്ലാം നിറവേറപ്പെടുന്ന വാഗ്ദാനങ്ങളാണ്. ദൈവവചനത്തിൽ വിശ്വസിച്ചാൽ പിന്നെ ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടേണ്ടിവരില്ല

കര്‍ത്താവ് പറഞ്ഞ വാക്കിന് മാറ്റമില്ല യാക്കോബിന്റെ ലേഖനം ഒന്നാം അധ്യായത്തില്‍ അത് വ്യക്തമായി പറയുന്നുണ്ട്. മനുഷ്യര്‍ വാക്കുകള്‍ മാറ്റും. തന്റെ സൗകര്യമനുസരിച്ച് വാക്കുകള്‍ മാറ്റിപ്പറയും. എന്നാല്‍ ദൈവത്തിന്റെ വചനം ആകുന്ന വാക്കിന് ഒരിക്കലും മാറില്ല. ദൈവവചനം മനുഷ്യജീവിതത്തിന് വഴികാട്ടിയാണ്. ഒരു വ്യക്തി എന്ത് ചെയ്യണം എന്നും, എങ്ങനെ ജീവിക്കണമെന്നും, എന്തായി തിരുമെന്നും ദൈവവചനം വ്യക്തമാക്കി തരുന്നു

നാം ഒരു വചനം വിശ്വസിച്ച് ഏറ്റെടുത്താല്‍ അത് ദൈവത്തിന് ചെയ്തു തന്നേ പറ്റൂ. കര്‍ത്താവിന്റെ ആത്മാവ് നമ്മുടെജീവിതത്തില്‍ അത് നിറവേറ്റിത്തരും. സത്യം പറയുന്ന ഒരേ ഒരു പുസ്തകമേയുള്ളൂ. അത് ദൈവവചനം ആണ്. പഴയ പാഠത്തിന്റെ ജീവിതത്തിൽ നിന്ന് വിശുദ്ധിയുടെ പുതിയ ജീവിതത്തിലേയ്ക്ക് നയിക്കുന്ന, സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒരു പുസ്തകമേയുള്ളൂ, അത് ദൈവവചനമാണ്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്