2022 ൽ റോമിൽ നടക്കാൻ ഇരിക്കുന്ന ആഗോള കുടുംബങ്ങളുടെ സംഗമത്തിൻ്റെ ഔദ്യോഗിക പ്രാർത്ഥന റോമ രൂപതയും വത്തിക്കാനിലെ കുടുംബങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദികസ്ട്രിയും കൂടി പ്രസിദ്ധീകരിച്ചു.



അടുത്ത വർഷം ജൂൺ മാസം 22 മുതൽ 26 വരെയാണ് റോമിൽ വച്ച് ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ള കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് ആഗോള സംഗമം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. റോമിൽ നിന്ന് പ്രസിദ്ധീകരിച്ച പ്രാർത്ഥനയെ കുറിച്ച് ഡികസ്ട്രി പ്രിഫക്റ്റ് കർദിനാൾ ഫാരൽ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കാൻ പ്രാർഥനയോടെ ഒരുങ്ങിതുടങ്ങി എന്നാണ് പറഞ്ഞത്. ഇത് ആഗോള തലത്തിൽ നടത്തുന്ന പത്താമത് സംഗമമാണ്. ഈ സംഗമത്തോട് കൂടെയാണ് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിട്ടുള്ള അമോറിസ് ലറ്റീഷ്യ കുടുംബ വർഷം സമാപിക്കുന്നത്.

കഴിഞ്ഞ മാർച്ച് മാസം വി. ഔസേപിതാവിൻ്റെ തിരുനാൾ ദിനത്തിൽ ആരംഭിച്ച കുടുംബ വർഷം 15 മാസം നീണ്ട് നിൽക്കുന്നതാണ്. ഈ വർഷം ജൂൺ മാസത്തേക്ക് ആയിരുന്നു എങ്കിലും, കൊറോണ വ്യാപനസാഹചര്യത്തിൽ ഒരു വർഷത്തേക്ക് മാറ്റി വച്ചതായിരുന്നു.

കർദിനാൾ ആഞ്ചലോ ഡോണത്തിസ് കുടുംബം പ്രാർത്ഥനയുടെയും, ദൈവവിളിയുടെയും വിളനിലമാണ് എന്നാണ് പറഞ്ഞത്. ഫ്രാൻസിസ് പാപ്പ പറഞ്ഞത് പോലെ ഈ പ്രാർത്ഥനയിലും കുടുംബസ്നേഹത്തെ കുറിച്ചും ദൈവ വിളിയെ കുറിച്ചും ആണ് ഈ പ്രാർത്ഥനയിൽ പ്രതിപാദിക്കുന്നത്. മാതാപിതാക്കളും, മക്കളും, അപ്പൂപ്പൻ – അമ്മൂമമാരും തമ്മിലുള്ള ഊഷ്മളമായ ബന്ധം വീണ്ടെടുക്കാനും പാപ്പ ആഗ്രഹിക്കുന്നുണ്ട്.

നല്ല കുടുംബങ്ങളിൽ നിന്നാണ് നല്ല ദൈവവിളികൾ ഉണ്ടാകുന്നത് എന്നും അതിന് മാതൃകയാണ് വി. കൊച്ച് ത്രേസ്സ്യയുടെ മാതാപിതാക്കളായ വാഴ്ത്തപെട്ട ലൂയി മാർട്ടിനും സെലി ഗ്വരിനും, കൂടാതെ വാഴ്ത്തപ്പെട്ട ദമ്പതികളായ ലുയിജി ക്വോത്രോക്കിയും മരിയ കോർസിനിയും എന്നും കർദിനാൾ ഡോണത്തിസ് പറഞ്ഞു.

ഈ പ്രാർത്ഥന നമ്മുടെ ഭവനങ്ങളിൽ ഉയരട്ടെ


റോമിൽ നിന്ന് ഫാ ജിയോ തരകൻ