ഞാൻ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കയാണ് ….. പ്രാർത്ഥന എനിക്ക് കൂടുതൽ ആശ്വാസം നൽകുന്ന ഒരു മാർഗമാണ്…

വിശ്വസുന്ദരി ഷെനീസ് പ്ലാസിയോസ്

ICC World Cup ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ ആവശേത്തിനിടയിൽ ഒരു പുതിയ വിശ്വസുന്ദരി ഉദയം ചെയ്തു. എൽസാൽവദോറിലെ സാൻ സാൽവഡോറിൽ നടന്ന

72-ാമത് മിസ് യൂണിവേഴ്സ് കിരീടം നിക്കരാഗ്വന്‍ സുന്ദരി ഷെനീസ് പ്ലാസിയോസ് ആണ് സ്വന്തമാക്കിയത്.

വിശ്വ കിരീടത്തിൻ്റെ അത്യുന്നതശ്രേണിയിൽ നിൽക്കുമ്പോഴും തൻ്റെ ക്രൈസ്തവ വിശ്വാസത്തെ ഏറ്റുപറയാൻ അവൾ സന്നദ്ധയായി എന്നതാണ് ഏറ്റവും ശ്രദ്ധേയം. എബിഎസ്-സിബിഎൻ (ABS-CBN) ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രാർത്ഥന മിസ് യൂണിവേഴ്‌സ് മത്സരത്തിലെ തന്റെ യാത്രയുടെ ഒരു പ്രധാന ഭാഗമായിരുന്നു എന്നു ഷൈനീസ് വെളിപ്പെടുത്തി:

“ഞാൻ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കയാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രാർത്ഥന എനിക്ക് കൂടുതൽ ആശ്വാസം നൽകുന്ന ഒരു മാർഗമാണ്… ദൈവത്തിന് ഞാൻ നന്ദി പറയുന്നു, ഈ കിരീടം എന്റേതല്ല, അവൻ്റേതാണ് ഇത് അവനുവേണ്ടിയുള്ളതാണ് . ഇത് ഞാൻ പ്രതിനിധാനം ചെയ്യുന്ന എല്ലാ വേണ്ടിയുള്ളതാണ്. ഇത് എന്റെ രാജ്യത്തിനും കുടുംബത്തിനും വേണ്ടിയുള്ളതാണ്.”

തന്റെ വിജയത്തെപ്പറ്റി ഷൈനീസ് മാധ്യമങ്ങളോടു പങ്കുവച്ചപ്പോൾ

“ഇത് എന്റെ രാജ്യത്തിന്റെ ചരിത്രമാണ്.” എന്നായിരുന്നു അവളുടെ ആദ്യ പ്രതികരണം.

90 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തിലാണ് ഷെനീസ് പ്ലാസിയോസിൻ്റെ കിരീടം നേട്ടം. നിക്കരാഗ്വയിലിൽ നിന്ന് ആദ്യമായി വിശ്വസുന്ദരി പട്ടം വ്യക്തിയാണ് ഷെനീസ് പ്ലാസിയോസ്. മാനസികാരോഗ്യ പ്രവർത്തകയും ഓഡിയോ വിഷ്വൽ പ്രോഡ്യൂസറുമാണ് ഷെനീസ്. കോളജ് വിദ്യാർഥിയായിരിക്കെ, ബിസിനസ് നശിച്ച് അമ്മ നാടുവിട്ടതോടെ അനിയനെയും മുത്തശ്ശിയെയും സംരക്ഷിക്കേണ്ട ചുമതല ധീരമായി ഏറ്റെടുത്ത ധീരവനിതയാണ് അവൾ. ഇത്തരം ജീവിതസമ്മർദങ്ങളാണ് മാനസികാരോഗ്യ മേഖല തെരഞ്ഞെടുക്കുവാൻ ഷൈനീസിനെപ്രേരിപ്പിച്ചിരുന്നത്.

നിസാര വിജയങ്ങൾക്കിടയിൽ പോലും ദൈവത്തെയും മതവിശ്വാസത്തെയും തള്ളിപ്പറയുകയോ ബോധപൂർവ്വം അവഗണിക്കുകയോ ചെയ്യുന്നവരിൽ വേറിട്ടുനിൽക്കുന്നു ഷെനീസ് പ്ലാസിയോസ് എന്ന പുതിയ വിശ്വസുന്ദരി

ഫാ. ജയ്‌സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്