Lord stood near him and said: “Be constant.
‭‭(Acts‬ ‭23‬:‭11‬) ✝️

ജീവിതത്തിലെ പ്രതിസന്ധികളിൽ ഭയപ്പെടുമ്പോൾ ഭയപ്പെകേണ്ട, ധൈര്യമായിരിക്കുക എന്നു പറഞ്ഞു ഓടി എത്തുന്നവനാണ് ദൈവം.

ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ,  ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മളിൽ എല്ലാവരിലും ഉണ്ട്.

പ്രസ്തുത വചനഭാഗത്തിൽ പൗലോസിനോട് കർത്താവ് പറയുന്നതാണ്, ധൈര്യമായിരിക്കുക എന്നുള്ളത്. വിട്ടുവീഴ്‌ച കൂടാതെ ദൈവകല്‌പനകൾ അനുസരിക്കുന്നതു നിമിത്തം വളരെ അധികം കഷ്ടതകൾ പൗലോസിന് ജീവിതത്തിൽ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായി. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവത്തെയാണ് നാം ഭയപ്പെടേണ്ടത്. ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. “കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക്‌ ഒന്നിനും കുറവുണ്ടാകുകയില്ല” എന്ന് സങ്കീർത്തനം 34:9 ൽ പറയുന്നു.

The following night the Lord stood near Paul and said, ‘Take courage! As you have testified about me in Jerusalem, so you must also testify in Rome’ (Acts 23:11, NIV)

ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഏത് പ്രതിസന്ധിയിലും കർത്താവിനോട് പ്രാർത്ഥിക്കുക അവിടുന്ന് ഉത്തരം നൽകും. ജീവിത പ്രതിസന്ധിയിൽ പലപ്പോഴും പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല എന്ന് നാം ചിന്തിക്കും. ദൈവം നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ്‌ എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കു ഉണ്ടാവണം. വി പൗലോസിനോട് മാത്രം അല്ല നാം ഒരോരുത്തർക്കും കർത്താവ് പറയുന്നു ധൈര്യമായിരിക്കുക എന്ന്. ഏത് പ്രതിസന്ധിയിലും ഭയപ്പെടാതെ, ധൈര്യത്തോടെ കർത്താവിനോട് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്