1. ഞങ്ങളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇടപെട്ടതിനും തീരുമാനങ്ങൾ അറിയിച്ചതിനും നന്ദി പറയുന്നു.

2. ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കുവാൻ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹാജരാവുകയും കൗണ്ടർ അഫിഡവിറ്റ് കൊടുക്കുകയും ചെയ്യും എന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

3. ഗവൺമെൻറ് രൂപരേഖ നൽകാത്ത അവസ്ഥയിൽ, മുൻവിധിയോടെ എൻക്വയറി കമ്മീഷൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ മാതൃഭൂമി ചാനലിൽ നടത്തിയ ഇൻറർവ്യൂവിൽ, ആധാരങ്ങൾ പരിശോധിച്ചു നിയമപരമായി കുടിയിറക്കുന്നതിന് വേണ്ട നടപടികൾ എടുക്കുമെന്ന് പറഞ്ഞത് ഞങ്ങൾക്ക് ഏറെ വേദനയുണ്ടാക്കുന്നു.

4. 35 വർഷമായി എല്ലാവിധ ക്രയവിക്രയ സ്വാതന്ത്ര്യത്തോടു കൂടെ റവന്യൂ അവകാശങ്ങൾ അനുഭവിച്ചു വരുന്ന മുനമ്പം നിവാസികളുടെ സ്വത്തുക്കൾ വഖഫ് ബോർഡിന്റെ ആസ്തിവിവര കണക്കിൽ നിന്നും നീക്കുന്നതിന്, 1950ലെ മൂലാധാരം പരിശോധിച്ച്, നിയമപരമായ ഉപദേശം നല്കുക എന്നതായിരിക്കണം കമ്മീഷന്റെ ചുമതല. അത് ഒരു മാസത്തിനുള്ളിൽ സാധിക്കുമല്ലോ. അങ്ങനെയെങ്കിൽ, ഞങ്ങൾക്കത് ഒരു ക്രിസ്മസ് സമ്മാനവും ന്യൂ ഇയർ ഗിഫ്റ്റ് ആയിരിക്കും.

5. മുനമ്പംസമരം സമാധാനപരമായ നിരാഹാര സമരമാണ്. പള്ളിമുറ്റത്ത് നടത്തിയതിനാലാണ് സമരം ഇതുവരെ സമാധാനപരമായി പോയത്. അല്ലെങ്കിൽ തൽപരകക്ഷികൾ അതു മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുമായിരുന്നു. ആ സ്ഥിതി ഇപ്പോഴും നിലനിൽക്കുന്നു.

6. ഓൺലൈൻ മീറ്റിങ്ങിനപ്പുറം നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ അവസരം ഉണ്ടാക്കണം.

ഫാ .ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്