സൈന്യങ്ങളുടെ കർത്താവെ അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ സന്നിധിയിൽ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം എന്ന സങ്കീർത്തകന്റെ പ്രാർത്ഥനയോടു ചേർന്നു ദൈവജനത്തിന്റെ പ്രാർത്ഥനാ മഞ്ജരികൾ അലയടിച്ച അന്തരീക്ഷത്തിൽ ലണ്ടൻ സെക്രെട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലകാട്ടു നിർവഹിച്ചു. മിസ്സിസ്സാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.

സെക്രെഡ് ഹാർട്ട്‌ ക്നാനായ കത്തോലിക്കാ മിഷ്യൻ ലണ്ടൻ ഇടവകയായി ഉയർത്തികൊണ്ടും പ്രഥമ വികാരി യായി റവ ഫാ പത്രോസ് ചമ്പക്കരയെ നിയമിച്ചുകൊണ്ടുള്ള രൂപതാ അധ്യക്ഷന്റെ നിയമന എഴുത്ത് രൂപതാ ചാൻസെലർ റവ ഫാ ടെൻസൺ പോൾ തിരുകർമ്മ വേളയിൽ വായിക്കുകയുണ്ടായി. കൂദാശാ കർമ്മങ്ങളുടെ ആർച്ചു ഡീക്കൻ സ്ഥാനം വഹിച്ചത് രൂപതാ പ്രൊകുറേറ്റർ റവ ഫാ ജേക്കബ് എടകളത്തൂറാണ്. കൂദാശകർമ്മങ്ങളുടെ സമാപനത്തിൽ നടത്തപെട്ട അനുമോദന സമ്മേളനത്തിന് അധ്യക്ഷം വഹിച്ചുകൊണ്ട് മാർ ജോസ് കല്ലുവേലിൽ രൂപതയിലെ ഏറ്റവും മനോഹര ദേവാലയം സ്വന്തമാക്കിയ ഇടവക ജനത്തെയും അതിനു മോശെയെ പോലെ നേതൃത്വം നൽകിയ വികാരി ഫാ പത്രോസ് ചമ്പക്കരെയെയും പ്രത്യേകം അനുമോദിക്കുകയുണ്ടായി. ദിവ്യബലി മധ്യയെയും ഉത്ഘാടന സന്ദേശവേളയിലും സഭയോട് ചേർന്നു ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ദൈവജനത്തെ ഓർമ്മിപ്പിക്കുകയും പത്രോസ് ചമ്പക്കര അച്ചന്റെ ത്യാഗപൂർണ്ണമായ കാനഡയിലെ എല്ലാ ശുശ്രൂഷകളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

മുഖ്യസന്ദേശം നൽകിയ ഹ്യൂറോൻ ആംഗ്ലിക്കൻ രൂപതാ മെത്രാൻ റൈറ്റ് റവ ഡോ റ്റൊഡ് ടൗൺഷെന്റ് തങ്ങൾ വർഷങ്ങളോളം ആരാധന നടത്തിയിരുന്ന ദേവാലയം തുടർന്നും ആരാധനക്കായി സ്വന്തമാക്കിയ ദൈവജനത്തെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. നോർത്ത് അമേരിക്കൻ ക്നാനായ റീജിയനെ പ്രതിനിധികരിച്ചു ചിക്കാഗോ സിറോ മലബാർ രൂപതാ വികാരി ജനറാൽ വെരി റവ ഫാ തോമസ് മുളവനാലും മിസ്സിസ്സാഗ രൂപതാ പ്രെസ്സ്ബട്ടോറിയൽ കൌൺസിൽ പ്രെതിനിധികരിച്ചു ലണ്ടൻ സെന്റ് മേരിസ് സിറോ മലബാർ വികാരി റവ ഫാ പ്ലോഗൻ കണ്ണമ്പുഴയും കാനഡ ക്നാനായ കാത്തോലിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ ശ്രീ ജോസഫ് പതിയിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി.വികാരി റവ ഫാ പത്രോസ് ചമ്പകര സ്വാഗതവും പാരിഷ് കൌൺസിൽ സെക്രട്ടറി ശ്രീ സന്തോഷ്‌ മേക്കര റിപ്പോർട്ടും കൈക്കാരൻ ശ്രീ ബൈജു സ്റ്റീഫൻ നന്ദിയും പറഞ്ഞു. തുടർന്ന് പാരിഷ് ഹാളിൽ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും നൽകുകയുണ്ടായി. നിരവധി വൈദികരുടെയും സന്യസ്ഥരുടെയും ദൈവജനത്തിന്റെ പങ്കാളിത്തം കൊണ്ട് എല്ലാ കർമ്മങ്ങളും ശ്രേദ്ധേയമായി.

വികാരി ഫാ പത്രോസ് ചമ്പകരയുടെയും കൈക്കാരന്മാരായ ശ്രീ സാബു തറപ്പേൽ, ശ്രീ ബൈജു സ്റ്റീഫൻ, സെക്രട്ടറി സന്തോഷ്‌ മേക്കര ബിൽഡിംഗ്‌ കമ്മിറ്റി കൺവീനർ ശ്രീ ജോജി പന്തംപ്ലക്കിൽ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ കഠിനധ്വനത്തിന്റെ ഫലമായിട്ടാണ് പ്രൗഡ്ഡഗംഭീരമായ ചടങ്ങുകൾ നടത്തപെട്ടത്.

അരനൂറ്റാണ്ടിന്റെ കുടിയേറ്റ പാരമ്പര്യം കാനഡയിൽ ഉള്ള ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ പ്രഥമ ദേവാലയയും മിസ്സിസ്സാഗ രൂപതയുടെ ആറാമത്തെ ദേവാലയുംമാണ് കൂദാശ ചെയ്യപ്പെട്ടത്. പ്രഥമ വികാരിയായി ചാർജെടുത്ത റവ ഫാ പത്രോസ് ചമ്പക്കരയുടെയും ഇടവക ജനത്തിന്റെയും നിരന്തര പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ഈ മനോഹര ദേവാലയം സ്വന്തമാക്കാൻ സാധിച്ചത്. കാനഡയിൽ താമസിക്കുന്ന എല്ലാ ക്നാനായ സഭാ മക്കളുടെയും സാമ്പത്തിക പ്രാർത്ഥനാ സഹായ സഹകരണം ഈ ദേവാലയം സ്വന്തമാക്കാൻ ലഭ്യമായത് ഈ സമൂഹത്തിന്റെ പരസ്പര സഹകരണത്തിന്റെയും ഇഴയെടുപ്പത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ്.

സന്തോഷ്‌ മേക്കര (P R O)

John Suni Mary Kuruvila

നിങ്ങൾ വിട്ടുപോയത്