ഏകീകൃത കുർബാന, സിനഡ് കുർബാന, 50:50 കുർബാന, എന്നിങ്ങനെ പറഞ്ഞു സീറോ മലബാർ സഭാംഗങ്ങൾക്കു confusion ഉണ്ടാക്കേണ്ട കാര്യമില്ല. സീറോ-മലബാർ കുർബാന എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം 2021 Nov 28 മുതൽ സീറോ മലബാർ സഭക്ക് ഒരു കുർബാനയെ ഉള്ളൂ. അത് സീറോ-മലബാർ സഭയുടെ കുർബാനക്രമം ആണ്.
ആ കുർബാനക്രമം ജനാഭിമുഖവും അല്ല അൾത്താര അഭിമുഖവും അല്ല. അത് ദൈവോത്മുഖവും മനുഷ്യോത്മുഖവും ആണ്. വചനഭാഗം (ദൈവം മനുഷ്യനോട് സംസാരിക്കുമ്പോൾ) മനുഷ്യോത്മുഖവും കൂദാശാഭാഗം (ദൈവജനം ദൈവത്തിനു ആരാധന അർപ്പിക്കുമ്പോൾ) ദൈവോത്മുഖവും ആണ്.
സീറോ മലബാർ സഭയുടെ ഈ ആരാധനാക്രമത്തിൽ പങ്കുചേരുന്നതിൽ ഞാൻ അഭിമാനിക്കുന്നു. രൂപതകളുടെയും അതിരൂപതകളുടെയും അതിർത്തികളെ അതിലംഘിക്കുന്ന സീറോ മലബാർ സഭയെന്ന സുറിയാനി കത്തോലിക്കരുടെ കൂട്ടായ്മയിൽ എന്നെ പങ്കുകാരനാക്കുന്നതു നമ്മൾ സീറോ മലബാർ സഭാമക്കൾ ലോകമെങ്ങും ഒരേപോലെ അർപ്പിക്കുന്ന വി.കുർബാനയാണ്. നമ്മുടെ സഭയുടെ തനതായ പാരമ്പര്യം സാർവത്രിക സഭ അംഗീകരിച്ചു നമുക്ക് ആഘോഷിക്കാൻ തന്നിരിക്കുന്നു. ദൈവത്തിനു നന്ദി.
NB:(സമാന ചിന്താഗതി ഉള്ളവർക്ക് share ചെയ്യാതെയും കടപ്പാട് വെക്കാതെയും copy paste ചെയ്യാവുന്നതാണ്. മറ്റൊന്നും കൊണ്ടല്ല, സീറോ മലബാർ സഭാമക്കളുടെ വിശ്വാസത്തെ വേദനിപ്പിക്കുന്ന തരത്തിൽ ദുഷ്ടശക്തികളുടെ പ്രവർത്തനം നടക്കുന്നതുകൊണ്ടു ഒരു വിശ്വാസപ്രഖ്യാപനം ആവശ്യമായി വന്നിരിക്കുന്നു)
കടപ്പാട് : ഫാ. ജോസഫ് കാരികുളം