വിശുദ്ധന്മാരെക്കാൾ വേഗത്തിൽ ന്യൂ ജൻ സുവിശേഷകർ
ടെക്നോളജി ഒരു ചിറകാണ്. അബ്രഹാമിന്റെ മക്കളാണ് ആധുനിക ശാസ്ത്രത്തിനു നിറം കൊടുക്കുന്നതിൽ മുന്നിൽ നിന്നതെന്നത് ദൈവ നിയോഗമാകാം. ഒന്നുകിൽ വാഗ്ദാന തലമുറയിൽ പെട്ട ക്രിസ്ത്യൻ മിഷനറി, അല്ലെങ്കിൽ രക്തത്തിൽ പിറന്ന യഹൂദൻ. ഇങ്ങനെ അബ്രാമിന്റെ തലമുറ പകരുന്ന നന്മകൾ ആധുനിക അച്ചടിവിദ്യ മുതൽ കംപ്യൂട്ടറിന്റെ രൂപകല്പനയിൽ പ്രധാന പങ്കു വഹിച്ച ജോൺ വോൻ ന്യൂമാൻ, സെൽ ഫോണിന്റെ പിതാവെന്നറിയപ്പെടുന്ന മാർട്ടിൻ കൂപ്പർ ഇങ്ങനെ ദൈവം പറഞ്ഞതുപോലെ ലോകത്തിനു അനുഗ്രഹമാകുന്ന അബ്രഹാമിന്റെ സന്തതികൾ നിരവധി.
ദൈവത്തിൽ നിന്ന് പുറപ്പെടുന്ന നന്മകളെ ദൈവത്തിനെതിരെ തിരിക്കുവാൻ തിന്മശക്തികൾ പാടുപെടുന്നെങ്കിലും ശാന്തരും വിശുദ്ധരുമായ ദൈവമക്കൾ ഈ നന്മകൾ സുവിശേഷം പകർന്നു നൽകാനായി ഉത്സാഹത്തോടെ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും അധികം അച്ചടിക്കപ്പെട്ടതും തർജ്ജമ ചെയ്യപ്പെട്ടതും വിശുദ്ധ ബൈബിൾ തന്നെ എന്ന് പറയുമ്പോൾ അതിനുള്ള അര്ഹതയിലും വിശുദ്ധ ഗ്രന്ഥത്തിന് തന്നെ എന്ന് വിനീതനായി നമുക്ക് പ്രഖ്യാപിക്കാമല്ലോ !
ഇന്നും ലോകത്തിലെ വിവിധ ഭാഷകളിലേക്ക് വീണ്ടും വീണ്ടും തർജ്ജമ ചെയ്യപ്പെടുന്ന വിശുദ്ധ ഗ്രന്ഥ ശുശ്രൂഷയിൽ കേരളത്തിൽ നിന്നുള്ള ഊർജ്വ സ്വലരായ ചെറുപ്പക്കാർ ഉണ്ട് എന്നത് ആനന്ദകരമായ വിവരം അല്ലെ ? സീറ്റിലി ജോർജിന്റെ ഫിയാത്ത മിഷൻ ഇന്ത്യയിലെയും ആഫ്രിക്കയിലെയും എത്രയോ നാട്ടുഭാഷകളിലേക്കാണ് ബൈബിൾ തർജ്ജമ ചെയ്തിരിക്കുന്നത്.
എന്നാൽ കേരളത്തിൽ നിന്നുള്ള മറ്റൊരു അഭിമാനകരമായ വാർത്ത 2000 ഭാഷകളിൽ ബൈബിൾ വായിക്കാൻ സാധിക്കുന്ന ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ്. 25 ഭാഷകളിൽ തുടക്കമിടുന്ന ബൈബിൾ ഓൺ ആപ്പ് 2000 ഭാഷകളിലേക്ക് കുതിച്ചു പായുകയാണ്. കാഞ്ഞിരപ്പള്ളിക്കാരനായ തോംസൺ ഫിലിപ്പ് എന്ന ഒരു വിശ്വാസിയുടെ വിനീതമായ പരിശ്രമമാണ് ഇതിനു പിന്നിൽ. എലോയ്റ്റ്
എന്ന തന്റെ സോഫ്ട്‍വെയർ ഡെവലൊപ്മെന്റ് സ്ഥാപനത്തിൽ കോടികൾ വരുമാനമുണ്ടാക്കാവുന്ന സംവിധാനങ്ങളെ ലാഭേച്ഛ കൂടാത്ത നന്മ മാത്രം ലക്‌ഷ്യം വച്ചുള്ള ഈ സംരഭത്തിനായി പ്രയോജനപ്പെടുത്തുകയാണ് അദ്ദേഹം. കേരള ക്രൈസ്തവർക്ക് അഭിമാനിക്കാവുന്ന പൊൻതിളക്കം.
വിശുദ്ധന്മാർ പാകിയ പാതയിലൂടെ അവരെക്കാൾ വേഗത്തിൽ ചരിക്കുവാൻ ടെക്‌നോളജിയുടെ ചിറകിലേറി പറക്കുകയാണ് ആധുനിക യുഗത്തിലെ ദൈവമക്കൾ.
പ്രാർത്ഥനാശംസകൾ
ജോസഫ് ദാസൻ