കൊല്ലം :പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനമെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.ഫാമിലി അപ്പോസ്റ്റലേറ്റിന്റെ മിനിസ്ട്രി കൂടിയായ പ്രോലൈഫ് കൊല്ലം രൂപത സംഘടിപ്പിച്ച കുടുംബനിധി പ്രകാശനകർമ്മത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. ലഹരിക്കെതിരെ പോരാടുന്നവർ ലഹരിക്കടിമപ്പെടാൻ പാടില്ല. പക്ഷെ ലഹരി ഉപേക്ഷിച്ചു തിരിച്ചു വന്നാൽ അവർക്ക് ലഹരിക്കെതിരെ പ്രവർത്തിക്കാം. അത് പോലെയാണ് പ്രോലൈഫ് പ്രസ്ഥാനവും .
ജീവന് അനുകൂലമായ നിലപാടെടുത്തു ജീവിക്കുന്നവർക്ക് മാത്രമല്ല,തങ്ങളുടെ ജീവിതത്തിലെ ജീവനെതിരായ തെറ്റുകൾക്ക് അനുതപിച്ച് തിരിച്ചു വരുന്നവർക്ക് കൂടിയാണ് പ്രോലൈഫ് എന്ന് അദ്ദേഹം പറഞ്ഞു.
കുടുംബ നിധിയുടെ ലോഗോ പ്രകാശനവും ബിഷപ് നിർവ്വഹിച്ചു.

പ്രോലൈഫ് രൂപത ഡയറക്ടർ ഫാ. ജോയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു.
കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ളീറ്റസ് കതിർപ്പറമ്പിൽ വലിയ കുടുംബങ്ങൾക്കായി ആരംഭിച്ച ഗൂഗിൾ ഫോം പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. രൂപതാ ചാൻസലർ ഫാ. ഫ്രാൻസിസ് ജോർജ് ആശംസ അർപ്പിക്കുകയും പ്രോലൈഫ് ബ്രൗഷർ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. വലിയ കുടുംബങ്ങളുടെ കോർഡിനേറ്റർ അഗസ്റ്റിൻ മുക്കാടും ഭാര്യ ജാക്വിലിനും ബ്രൗഷർ സ്വീകരിച്ചു.
രൂപത പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡന്റ്‌ എഡ്‌വേർഡ് രാജു, കെ സി ബി സി പ്രോലൈഫ് സമിതി സെക്രട്ടറി ഇഗ്‌നേഷ്യസ് വിക്ടർ, കെ സി ബി സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ സെക്രട്ടറി എ ജെ ഡിക്രൂസ്, പ്രൊഫ. ജെ ജേക്കബ് എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ് :ഫാമിലി അപ്പോസ്റ്റലേറ്റിന്റെ മിനിസ്ട്രി കൂടിയായ പ്രോലൈഫ് കൊല്ലം രൂപത സംഘടിപ്പിച്ച കുടുംബനിധി പ്രകാശനകർമ്മത്തിന്റെ ഉദ്ഘാടനവും
കുടുംബ നിധിയുടെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാ അധ്യക്ഷനുമായ ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി സംസാരിക്കുന്നു.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം