യേശുകർത്താവിനെ യെശയ്യാപ്രവാചകൻ ‘അത്ഭുതമന്ത്രി’ (9:6) എന്നു വിശേഷിപ്പിക്കുന്നു.എന്റെ സുവിശേഷജീവിതംഅത്ഭുതങ്ങളുടെ ഒരു ഘോഷയാത്രയാണ്.അവയിൽ ഇന്നും ഓർക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന ഒരു അത്ഭുതമുണ്ട്.
.1994 ൽ ഞാൻ കൺവൻഷൻ പ്രസംഗിക്കാൻ ദുബായിൽ പോയി.അന്ന് ഞാൻ നന്നെ ചെറുപ്പം.ദുബായ് കല്ലുമല ചർച്ച് ഓഫ് ഗോഡ്ഏഴു ദിവസത്തെ കൺവൻഷൻ ക്രമീകരിച്ചു.ദുബായ് സെന്റ് മാർട്ടിൻ ചർച്ച് ആഡിറ്റോറിയത്തിൽ ആയിരുന്നു കൺവൻഷൻ.എന്റെ ജീവിതത്തിൽ തുടർച്ചയായി ഏഴു ദിവസം പ്രസംഗിക്കുന്നആദ്യ കൺവൻഷനാണത്
.മൂന്നാം ദിവസം പ്രസംഗം കഴിഞ്ഞ് ഞാൻ ഇറങ്ങി വരുമ്പോൾ നാലഞ്ചു യുവാക്കൾ എന്നെ സമീപിച്ചു.അവർ എന്നോടു പറഞ്ഞു :’അച്ചനോട് ബൈബിളിലെ ചില സംശയങ്ങൾ ചോദിക്കാനുണ്ട്.ഇവിടെ തിരക്കായതിനാൽ നമുക്ക്ഈ പള്ളിയുടെ പിറകിൽ ഇരുട്ടുള്ള ഭാഗത്തേക്ക് മാറി നിൽക്കാം.’
ഞാൻ ഒന്നും സംശയിക്കാതെ അവർക്കൊപ്പംപള്ളിയുടെ പിറകിൽ ഇരുട്ടുള്ള ഭാഗത്തേക്ക് മാറി നിന്നു.പെട്ടെന്ന് ഈ യുവാക്കളുടെ ഭാവം മാറി.അവർ എന്നെ വളഞ്ഞുനിന്ന് അസഭ്യവാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി.പെട്ടെന്ന് അജാനബാഹുവായ ഒരു യുവാവ് എവിടെ നിന്നോ ഓടിവന്ന്അയാളുടെ അഞ്ചു വിരലുകൾ എന്റെ മുഖത്ത് ആഞ്ഞമർത്തി.അയാളുടെ മൂർച്ചയേറിയനഖങ്ങൾഎന്റെ മുഖത്ത് ചോരപ്പാടുകൾ സൃഷ്ടിച്ചു
.എനിക്കു നല്ലവണ്ണം വേദനിച്ചു.എന്നിട്ടും ഞാൻ ഒരു പൊട്ടനെപ്പോലെ ഒന്നും പ്രതികരിക്കാതെ നിന്നു.യേശുവിനുവേണ്ടി സഹിക്കുന്ന ഉപദ്രവങ്ങൾക്ക് പ്രതിഫലംഉള്ളതാണല്ലോ ?അയാളും എന്നെ ഒത്തിരി ചീത്ത പറഞ്ഞു.’പ്രസംഗം അവസാനിപ്പിച്ച്നാളെ രാവിലെ സ്ഥലംകാലിയാക്കിക്കോണം’ എന്ന് എനിക്ക് അന്ത്യശാസനം നൽകി.
അതു കേട്ടപ്പോൾ പരമാവധി സംയമനം പാലിച്ച് ഞാൻ പറഞ്ഞു :’ദൈവം എന്നെ ഇവിടെ അയച്ചത് സുവിശേഷം പ്രസംഗിക്കാനാണ്.എന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷമേ ഞാൻ നാട്ടിലേക്ക്മടങ്ങുകയുള്ളൂ.താങ്കൾക്ക് എന്തു വേണമെങ്കിലും ചെയ്യാം.’പെട്ടെന്ന് എന്നെകാണാതെ അന്വേഷിച്ചു നടന്ന എന്റെ സ്നേഹിതർ അവരുടെഇടയിൽനിന്ന് എന്നെ രക്ഷിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി
.ഒന്നും സംഭവിക്കാത്ത മട്ടിൽബാക്കി ദിവസങ്ങളിലും ഞാൻ പ്രസംഗിച്ചു.എങ്കിലും എനിക്ക് അൽപംവേദന തോന്നി.എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ചിലർ മോശം ഭാഷയിൽഎന്നോട് സംസാരിക്കുന്നതും ഉപദ്രവിക്കുന്നതും.ഞാൻ ഇന്നുവരെ അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല.എങ്കിലും സുവിശേഷത്തിനുവേണ്ടി ചെറിയ ഉപദ്രവമെങ്കിലും സഹിക്കുവാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നി
.അന്ന് എന്റെ മക്കൾകൊച്ചു കുട്ടികൾ ആയിരുന്നതിനാൽ ഈ വിവരം ഞാൻ സാലിയെ അറിയിച്ചില്ല.സെന്റ് പോളും മറ്റുംസഹിച്ച ഉപദ്രവങ്ങൾക്ക്മുമ്പിൽ ഈ ഉപദ്രവം ഒന്നുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു.പിന്നീട് ആ യുവാക്കൾ ഫോണിലൂടെയും എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി.പ്രസംഗം തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾഉണ്ടാകുമെന്ന് അറിയിച്ചു.ദൈവം പറയാതെ പ്രസംഗംനിർത്തില്ലെന്ന് ഞാൻ വിനയപൂർവം അവരെ അറിയിച്ചു
.ദുബായിയിൽ നിന്ന്യുഎഇ മുഴുവനും കൺവൻഷൻ പ്രസംഗിച്ച് കുവൈറ്റ്, ദോഹ, ബഹറിൻ, മസ്കറ്റ് എന്നിവിടങ്ങളിലെസുവിശേഷപ്രസംഗങ്ങളും പൂർത്തിയാക്കി ഞാൻ നാട്ടിലേക്ക് മടക്കി.എന്റെ മുഖത്ത് നഖങ്ങൾകൊണ്ട്ചോരപ്പാട് സൃഷ്ടിച്ച സുവിശേഷവിരോധിയായ ആ യുവാവിന്റെ മുഖം എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു.അയാൾ യേശുവിനെ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനും അതിയായിആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു
.വർഷങ്ങൾ കഴിഞ്ഞു.ഞാൻ കൊച്ചിയിൽ നിന്ന്പത്തനംതിട്ടയിൽചർച്ച് ഓഫ് ഗോഡ് സഭയുടെ കൺവൻഷനിൽ പ്രസംഗിക്കാൻ ബൈക്കിൽ പോകുകയാണ്.അന്ന് കുമ്പനാട് ഐപിസി ജനറൽ കൺവൻഷൻ നടക്കുകയാണ്.പകൽ യോഗം പിവൈപിഎ യുവജനങ്ങൾക്കു വേണ്ടി നടക്കുന്നു.വില്യം ലീ എന്ന മിഷനറിയാണ് പ്രസംഗിക്കുന്നത്.സമയം ഉള്ളതിനാൽ പകൽ യോഗത്തിന് ഞാനും കയറി
.പന്തലിന്റെ ഏറ്റവും പിറകിൽ ഞാനും ഇരുന്നു.വില്യം ലീയുടെ പ്രസംഗം കഴിഞ്ഞു.ഇനി സമാപന ആരാധനയാണ്.വില്യം ലീ തന്നെയാണ് അതിനും നേതൃത്വം കൊടുക്കുന്നത്.യുവജനങ്ങൾ അന്യഭാഷ പറഞ്ഞ് ആത്മാവിൽ നൃത്തംചെയ്ത് ആരാധിക്കാൻ തുടങ്ങി.ഞാൻ നോക്കുമ്പോൾ ഒരു യുവാവ് ഉച്ചത്തിൽ അന്യഭാഷ പറഞ്ഞ് ഉയരത്തിൽ തുള്ളിച്ചാടി ആരാധിക്കുന്നു
.അടുത്തു നിൽക്കുന്നവരെ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചാണ് അദ്ദേഹത്തിന്റെ ആരാധന.അതുകണ്ട് എനിക്ക് ഏറെ കൗതുകം തോന്നി.അത്രയും ആവേശത്തോടെ ആരാധിക്കുന്ന ഒരു യുവാവിനെ ഞാൻ ആദ്യം കാണുകയായിരുന്നു.അയാൾ ആരാണെന്ന്അറിയാൻ വേണ്ടി ഞാൻ മുന്നോട്ടു കയറി അയാളെ നോക്കി
.എവിടെയോ കണ്ട് നല്ല പരിചയമുള്ള മുഖം.പക്ഷെ എത്ര ആലോചിച്ചിട്ടും ആളെ പിടി കിട്ടുന്നില്ല.പല സ്ഥലങ്ങളിൽ പോകുന്നതല്ലേ, പലരെയും പരിചയപ്പെടുന്നതല്ലേ,അവരിൽ ആരെങ്കിലുമായിരിക്കും എന്നു കരുതി ആ വിഷയം ഞാൻ വിട്ടുകളയാൻ ശ്രമിച്ചു.പക്ഷെ ആ മുഖം എന്റെ മനസിൽ നിന്നു മായുന്നില്ല.ഞാൻ പിറകിൽ പോയിരുന്നു ഓർമയിൽ വീണ്ടും വീണ്ടും ആ മുഖം പരതി.പെട്ടെന്ന് എന്റെ ഓർമ തെളിഞ്ഞു.എനിക്ക് ആളെ പിടികിട്ടി.’യുറേക്ക’ (found it) എന്ന് ഉള്ളിൽ പറഞ്ഞുകൊണ്ട് ഞാൻ സന്തോഷത്തോടെ ചാടിയെണീറ്റു.1994 ൽ ദുബായിയിൽ വച്ച് എന്റെ മുഖത്ത് നഖപ്പാടുകൾ വീഴ്ത്തിയ സുവിശേഷവിരോധിയായയുവാവിനെ കുമ്പനാട്ജനറൽ കൺവൻഷൻ പന്തലിൽ എന്നെ മുന്നിലിട്ട് യേശുകർത്താവ് തുള്ളിച്ചാടിക്കുന്നു.ഓടിച്ചെന്ന് പിന്നിലൂടെഅയാളെ ഉറുപ്പടങ്കം ഒന്നു കെട്ടിപ്പിടിച്ചാലോ എന്നു ഞാൻ ഓർത്തു
.പിന്നീട് ഓർത്തു. അപ്രതീക്ഷിതമായ നടപടിയിൽ അയാൾ പേടിച്ചുപോയാലോ ?എങ്കിലും വർഷങ്ങൾക്കു ശേഷമുള്ള ഈ അപൂർവസമാഗമംഅൽപം കൗതുകകരമാക്കാൻ ഞാൻ തീരുമാനിച്ചു.ഞാൻ ആ യുവാവിന്റെ തൊട്ടുപിറകിൽ പോയി നിന്നു.ആരാധന കഴിഞ്ഞ് അയാൾതിരിഞ്ഞു നോക്കുമ്പോൾ അയാളുടെകണ്ണുകൾ എന്റെ കണ്ണുകളിൽ തറച്ചുനിൽക്കുന്നആംഗിളിലാണു ഞാൻ നിന്നത്.അദ്ദേഹം ഇതൊന്നും അറിയാതെ ആരാധിക്കുകയാണ്
.ആരാധന തീർന്നു.വില്യം ലീ ആശീർവാദം പറഞ്ഞു.എന്റെ ചങ്ക് പടപടാ മിടിക്കുകയാണ്.യുവാവ് ടവൽകൊണ്ട് മുഖത്തെവിയർപ്പ് തുടച്ചു.അതിനുശേഷം പിറകിലേക്കു തിരിഞ്ഞു.അദ്ദേഹത്തിന്റെ കണ്ണുകൾഎന്റെ കണ്ണുകളിൽ തറച്ചുനിന്നു.എത്രനേരം ആ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കിനിന്നെന്ന് എനിക്കറിയില്ല.അയാൾ എന്നെ നോക്കിയ ആ നോട്ടമുണ്ടല്ലോ,അത് നിത്യതയിൽ ചെന്നാൽപ്പോലുംഞാൻ മറക്കില്ല
.പൊട്ടിക്കരഞ്ഞുകൊണ്ട് അയാൾഎന്നോട് മാപ്പിരന്നു.ഒരു തവണയല്ല, ആയിരം തവണ.അയാളുടെ കണ്ണീർക്കണങ്ങൾഎന്റെ ജൂബയിലും നനവുണ്ടാക്കി.എന്റെ യേശുകർത്താവിനെ ‘അത്ഭുതമന്ത്രി’യെന്ന്യെശയ്യാവ് പ്രവാചകൻ വിശേഷിപ്പിച്ചത് എന്തുകൊണ്ടാണെന്ന്എനിക്ക് വ്യക്തമായി.യേശുവേ നന്ദി, യേശുവേ സ്തോത്രം.
Middleeast Christian Youth Ministries