”An angel of the Lord appeared to him in a dream, saying, “Joseph, son of David, do not fear to take Mary as your wife, for that which is conceived in her is from the Holy Spirit.“

‭‭(Matthew‬ ‭1‬:‭20‬) ✝️

തിരുവചനത്തിൽ നാം കാണുന്നത് ജോസഫിന് ഒരു ആശങ്ക ഉണ്ടാകുകയാണ് കല്യാണം നിശ്ചയം കഴിഞ്ഞ ഭാര്യയെ സ്വീകരിക്കണോ അതോ തിരസ്‌രിക്കണോ എന്ന്. തന്നോട് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം ഗർഭിണിയാണെന്ന തിരിച്ചറിവായിരുന്നു ജോസഫിന്റെ വേദനക്ക് കാരണം. വിവാഹിതയാകാത്ത സ്ത്രീകൾ ഗർഭംധരിക്കുന്നത് വളരെ കഠിനമായ ശിക്ഷക്ക് കാരണമായിരുന്ന ആ കാലഘട്ടത്തിൽ, മറിയത്തിനു ആപത്തൊന്നും വരാത്ത രീതിയിൽ രഹസ്യമായി ഉപേക്ഷിക്കാനാണ് ജോസഫ് തീരുമാനിച്ചത്. കാരണം, പ്രതിശ്രുത വരനായ ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സമൂഹം മറിയത്തിനു ശിക്ഷ വിധിക്കുമായിരുന്നുള്ളൂ.

കാരണം ഭാര്യയാകാൻ പോകുന്ന സ്ത്രീ പരിശുദ്ധൽമാവിനാൽ ഗർഭവതി ആണ്. ലോക ചരിത്രത്തിൽ ഒരു സ്ത്രീയും പരിശുദ്ധൽമാവിനാൽ ഗർഭവതി ആയിട്ടില്ല. ഇവിടെ നാം കാണുന്നത് ജോസഫിന്റെ ചിന്തയിൽ സാത്താൻ പ്രവർത്തിക്കുകയാണ് മാതാവിന്റെ വയറ്റിൽ ഉരുവായിരുന്നപ്പോൾ തന്നെ യേശുവിനെ തിരസ്കരിക്കുവാൻ. ഒരു മനുഷ്യന്റെ ചിന്തയിലാണ് സാത്താൻ ആദ്യം പ്രവർത്തിക്കുന്നത്. യേശു ക്രിസ്തു മാതാവിന്റെ വയറ്റിലായിരുന്നപ്പോൾ തന്നെ നേരിടുന്ന ആദ്യ തിരസ്കരണം ആയിരുന്നു മാതാവിനെ ഉപേക്ഷിക്കാൻ സാത്താൻ ജോസഫിൽ ഉണ്ടാക്കിയ ചിന്ത.

നാം ഒരോരുത്തർക്കും ജീവിതത്തിൽ പ്രിയപ്പെട്ടവരിൽ നിന്ന് തിരസ്കരണങ്ങൾ ഉണ്ടാകാം. പ്രിയപ്പെട്ടവർ തിരസ്കരിക്കുന്നത് നാം ഒരോരുത്തരെയും അടുത്ത് അറിഞ്ഞതിന് ശേഷമാണ്. എന്നാൽ യേശുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്, യേശുവിനെ കണ്ടതിനു ശേഷമല്ല യേശുവിനെ കാണുന്നതിന് മുൻപേ ലോകവും സാത്താനും യേശുവിനെ തിരസ്കരിക്കുവാൻ ശ്രമിച്ചു. അതായത് യേശു ജനിച്ചതിന് ശേഷമല്ല, യേശു ജനിക്കുന്നതിന് മുൻപേ തിരസ്കരണം അനുഭവിച്ചു. ഈ അവസരത്തിലാണ് ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് എല്ലാക്കാര്യങ്ങളും ജോസഫിനെ അറിയിച്ചത്. ദൈവത്തിലും അവിടുത്തെ വാഗ്ദാനത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വചനം പ്രതിപാദിക്കുന്നത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്