മാർച്ച് മാസത്തിൽ പാപ്പാ മുഖ്യകാർമ്മീകത്വം വഹിക്കുന്ന ആരാധന ക്രമങ്ങളുടെ വിവരങ്ങളാണ് പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ തലവൻ ആർച്ച് ബിഷപ്പ് ദിയേഗോ റാവെല്ലി പ്രസിദ്ധീകരിച്ചത്.
മാർച്ച് രണ്ടാം തിയതി, വിഭൂതി തിരുന്നാൾ ദിനത്തിൽ പാപ്പാ വിശുദ്ധ ആൻസ്ലേമിന്റെ നാമഥേയത്തിലുള്ള പള്ളിയിൽ നിന്ന് പ്രാദേശിക സമയം വൈകിട്ട് 4.30ന് അനുതാപ പ്രദക്ഷണമായി നടന്ന് വൈകുന്നേരം അഞ്ച് മണിക്ക് വിശുദ്ധ സബീനാ ബസിലിക്കയിലെത്തും.
അവിടെ വിഭൂതിതിരുന്നാൾ തിരുകർമ്മങ്ങളിൽ മുഖ്യകാർമ്മീകത്വം വഹിക്കും.മാർച്ച് നാലാം തിയതി, വത്തിക്കാനിൽ Consistoro ശാലയിൽ രാവിലെ 10.30 ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ് നടക്കുന്ന സാധാരണ പൊതുയോഗത്തിൽ (Ordinary Public Consistory) പങ്കെടുക്കും.
മാർച്ച് 25, വൈകുന്നേരം അഞ്ച് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന അനുതാപ ശുശ്രൂഷ നിർവ്വഹിക്കും എന്ന് പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ തലവൻ ആർച്ച് ബിഷപ്പ് ദിയേഗോ റാവെല്ലി അറിയിച്ചു.