മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്. അതിന്റെ ഓർമ്മയുണർത്തുന്ന മാതൃഭൂമി പത്രത്തിന്റെ 18 പേജ് സ്പ്ലിമെന്റ് ഹൃദ്യമായി. എല്ലാ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.

അടുത്തിടെയായി ഒന്നാം പേജ് ഏത് അല്ലെങ്കിൽ എത്ര മുഖപേജ് എന്ന് വായനക്കാരൻ കണ്ടെത്തേണ്ട സ്ഥിതിവിശേഷം പ്രമുഖ പത്രങ്ങൾ വായനക്കാരന് നൽകുന്നുണ്ട്. സപ്ലിമെന്റും അത് തുടർന്നു. കോവിഡ് കാലമല്ലേ പൊറുക്കാം.

1934 ജനുവരി 13ന് മാതൃഭൂമി സന്ദർശിച്ചപ്പോൾ ഗാന്ധിജി പറഞ്ഞ വാക്കുകൾ മാതൃഭൂമിയുടെ അമരക്കാരായ പി.വി ചന്ദ്രനും എം വി.ശ്രേയസ് കുമാറും ഓർത്തെടുത്തത് നന്നായി.പത്രത്തിന്റെ നയത്തെയും അത് ജനങ്ങൾക്ക് നൽകുന്ന ഗുണത്തെയും ഗാന്ധിജിയെ പോലെ ഞങ്ങളും ശ്രദ്ധയോടെ നോക്കുന്നു..

Shaji George

നിങ്ങൾ വിട്ടുപോയത്