തിരുവനന്തപുരം: നാളെ ചേരുന്ന സമ്മേളനത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കും. ഭരണമുന്നണി സ്ഥാനാർഥി എം ബി രാജേഷാണ് സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥും മത്സരിക്കും.
ഇന്ന് പ്രോടെം സ്പീക്കർ പി ടി എ റഹീമിന്റെ അധ്യക്ഷതയിലാണ് സഭാ നടപടികൾ നടക്കുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.
ജൂൺ നാലിനാണ് പുതിയ സംസ്ഥാന ബജറ്റ് അവതരണം. 14വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ വോട്ട് ഓൺ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.