കൊച്ചി: ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായി മാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
പത്തനംതിട്ടയില്‍ ഇലന്തുരില്‍ നടന്ന പൈശാചിക നരഹത്യയും തുടര്‍ന്നു നരഭോജനവും നടന്നുവെന്നുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസവും നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും വഴി പ്രബുദ്ധ കേരളമെന്ന് അറിയപ്പെടുമ്പോഴും ഇപ്പോഴത്തെ അവസ്ഥ ഭീകരത നിറഞ്ഞതാണ്. സാമ്പത്തിക നേട്ടത്തിനും ലൈംഗിക വൈകൃതജീവിതത്തിനും വേണ്ടിയുള്ള ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവരുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളുടെ ഉത്കണ്ഠയും ആശങ്കയും വര്‍ധിക്കുന്നുവെന്നു
പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് വ്യക്തമാക്കുന്നു.
പ്രതികളെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞുവെന്ന യഥാര്‍ഥ്യം അഭിനന്ദാര്‍ഹമാണെങ്കിലും കേരളത്തില്‍ കാണാതെയായ ആയിരക്കണക്കിന് മനുഷ്യരുടെ അവസ്ഥ എന്താണെന്നത് ആകുലത വര്‍ധിപ്പിക്കുന്നു.2016 മുതല്‍ 2021 വരെ 7435,9202,11536,12802,8742,9713 പേരെയും,.2022 ല്‍ ഓഗസ്റ്റ് മാസം വരെ 7408 പേരെയും കാണാതായ കേസുകള്‍ കേരളപോലീസിന്റെ അന്വേഷണത്തിലാണ്.
മത രാഷ്ട്രിയ വൈരാഗ്യത്തിന്റെപേരില്‍ ഇതര വിശ്വാസികളെ കൊലപ്പെടുത്തുന്നതും, ഉദരത്തില്‍ വളരുന്ന ശിശുവിനെ നിസാരകാരണാങ്ങളുടെ പേരില്‍ ഭ്രുണഹത്യ നടത്തുന്നതും നരഹത്യതന്നെയാണ്.
ഗര്‍ഭശ്ചിദ്രവും സമൂഹം വെറുക്കുകയും അപലപിക്കുകയും ചെയ്യേണ്ട കുറ്റമാണെന്നും മറക്കരുത്. മനുഷ്യജീവന്റെ മഹത്വം വ്യക്തമാക്കുന്ന വിവിധ ബോധവല്‍ക്കരണം പരിപാടികള്‍ ആവിഷ്‌കരിക്കുവാനും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് തിരുമാനിച്ചു.
ദുര്‍മന്ത്രവാദവും അന്തവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണമെന്നുള്ള 2017 ല്‍ അവതരിപ്പിക്കപ്പെട്ട ബില്‍ എത്രയുംവേഗം നിയമമായി പ്രാബല്യത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.