സിസ്റ്റര്‍ ഇമല്ഡാനാല്പതാംകളം സിജെ
കോണ്ഗ്രിഗേഷന് ഓഫ് ജീസസ് സന്യാസസഭാംഗമായ സിസ്റ്റര്‍ ഇമെല്‍ഡാ നാല്പതാംകളം സി.ജെ.(89) പാറ്റനയില്‍ നിര്യാതയായി. പ്രാര്‍ഥനാ ശുശ്രൂഷകള്‍ 07-11-2021 ഞായര്‍ രാവിലെ പത്തരയ്ക്ക് പാറ്റ്ന ആര്‍ച്ച്ബിഷപ് ഡോ. സെബാസ്റ്റിയന് കല്ലുപുരയുടെ പ്രധാനകാര്‍മികത്വത്തില്‍ ആരംഭിച്ച് പാറ്റ്ന ബങ്കിപ്പൂര്‍ പ്രോ കത്തീഡ്രല്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുന്നതാണ്.
കുട്ടനാട് വെളിയനാട് നാല്പതാംകളം പരേതനായ എന്‍.ജെ. കുഞ്ചറിയ എക്സ് എംഎല്‍സിയുടെയും പാലാ ഉള്ളനാട് അവുസേപ്പറമ്പില് റോസമ്മയുടെയും പുത്രിയാണ്. 1950ല്‍ കേരളത്തില്‍നിന്നുള്ള ആദ്യ ബാച്ചിലെ അംഗമായി ഐബിഎംവി സന്യാസസമൂഹത്തില്‍ ചേര്‍്ന്നു. സിജെ എന്നാണ് ഈ സന്യാസസമൂഹം ഇപ്പോള്‍ അറിയപ്പെടുന്നത്.
1959ല്‍ പാറ്റ്നയില്‍ നിത്യവ്രതവാഗ്ദാനം നടത്തി. ത്സാന്‍സി സെന്റ് ഫിലോമിനാസ് സ്കൂള്‍, ബേട്ടിയ സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍, ഷാപ്പൂര്‍ നിര്‍മല ശിക്ഷാഭവന്, നൈനിടാള് നിര്‍മലാ കോണ്‍വന്റ് സ്കൂള്‍, കാഠ്മണ്ഡു തുടങ്ങി നിരവധി സ്കൂളുകളില്‍ അധ്യാപികയായും ഷാപ്പൂര്‍ സെന്റ് കാതറിന് കോണ്‍വന്റില്‍ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു. റിട്ടയര്‍മെന്റിനുശേഷം എറണാകുളം തുരുത്തിപ്പുറം, മുംബൈ മുളന്ഡ് കോണ്‍വന്റുകളിലും അംഗമായിരുന്നു. ദീര്‍ഘകാലമായി പാറ്റ്ന ബങ്കിപ്പൂര്‍ സെന്റ് ജോസഫ്സ് കോണ്‍വന്റില്‍ വിശ്രമത്തിലായിരുന്നു.
പരേതനായ ഫാ. സ്റ്റീഫന്‍ സിഎംഐ പിതൃസഹോദരനും ദിവംഗതനായ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്്ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് പിതൃസഹോദര പൗത്രനുമാണ്. പരേതരായ ഫാ. തോമസ് നാല്പതാംകളം, ഫാ. കുരുവിള ചെറിയാന് എസ്.ജെ., സിസ്റ്റര്‍ മര്‍ത്തീനാമ്മ സി.എം.സി എന്നിവരും റവ.ഡോ. ചെസാരിയൂസ് സിഎംഐയും പിതൃസഹോദര മക്കളാണ്. പരേതയായ സിസ്റ്റര്‍ റോസ് ജോസഫ് സിഎംസി സഹോദരിയും സിസ്റ്റര്‍ ലിസ്യു എസ്.എച്ച്, പരേതയായ സിസ്റ്റര്‍ എറി്ക്ക എന്നിവര്‍ സഹോദരപുത്രിമാരും ഫാ. സുമേഷ് നാല്പതാംകളം(ഡയറക്ടര്‍, സാന്‍ജോ ഫാര്‍മസി കോളജ് പാലക്കാട്) സഹോദര പൗത്രനും ഫാ. ജോസഫ് നാല്പതാംകളം(വികാരി, പുതുക്കരി സെന്റ് സേവ്യേഴ്സ ചര്‍ച്ച്) പിതൃസഹോദര പ്രപൗത്രനുമാണ്. പരേതയായ സിസ്റ്റര്‍ മേരി ക്വീന്‍ എസ്എബിഎസ്, സിസ്റ്റര്‍ ജോസ്ലിന് സിഎച്ച്എസ്, സിസ്റ്റര്‍ മേരി ഫിഡലസ് എന്നിവര്‍ മാതൃസഹോദര പുത്രിമാരും സിസ്റ്റര്‍ ജോസ്മി മാതൃസഹോദര പൗത്രിയുമാണ്.
സഹോദരങ്ങള്‍: എന്‍.കെ. ഡേവിഡ്(കുഞ്ഞൂഞ്ഞ്), എന്‍.കെ. പോള്‍(ബേബിച്ചന്), പരേതരായ എന്‍.കെ. ജോസഫ്, എന്‍.കെ. തോമസ്(പാപ്പൂച്ചന്),എന്‍.കെ. ആന്റണി, എന്‍.കെ സഖറിയാസ്, എന്‍.കെ. ചെറിയാന്, എന്‍.കെ,കുരുവിള, എന്‍.കെ മാത്യു, എന്‍.കെ. സ്റ്റീഫന്‍(കുട്ടപ്പന്), എന്‍.കെ. സേവ്യര്‍(സിബിച്ചന്), കുട്ടിയമ്മ ചാക്കോച്ചന് കാളാശേരി, കൈനകരി.
Francis Chacko