ജനത്തിൻ്റേതാണ് ഇന്ത്യ എന്നതിൻ്റെ ഓർമ്മപ്പെടുത്തലും ആചരണവുമാണ് റിപ്പബ്ലിക് ദിനം.

ലത്തീനിൽ ‘റെസ് പുബ്ലിക’ എന്നാൽ പൊതുവായ സംഗതി എന്നാണ് അർത്ഥം.ജനാധിപത്യം പാർട്യാധിപത്യമോ മതാധിപത്യമോ ജാത്യാധിപത്യമോ പണാധിപത്യമോ അല്ല..ജനാധിപത്യത്തിൻ്റെ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന …

അതിൻ്റെ ശ്രീകോവിലാണ് നിയമനിർമാണ സഭകൾ … അതിൻ്റെ കാവൽസേനയാകേണ്ടതാണ് സർക്കാർ സംവിധാനം..

.നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഏവർക്കും പുലരാൻ ഇനിയും യഥാർത്ഥ ജനാധിപത്യത്തിലേക്ക് എൻ്റെ നാട് ഉണരേണ്ടിയിരിക്കുന്നു..

.ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!

നിങ്ങൾ വിട്ടുപോയത്