പ്രിയപ്പെട്ട ടോംസ് ആൻ്റെണി സാർ യാത്രയായ് .

. യുവദീപ്തി – KCYM മുൻ അതിരൂപതാ ജനറൽ സെക്രട്ടറിയായിരുന്നു … ഇടവാകാംഗമായ എ.പി തോമസ് അതിരൂപതാ പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഉള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ ആദ്യമായ് പരിചയപ്പെട്ട ഇടവകയ്ക്ക് പുറത്തെ KCYM യുവജന നേതാക്കളിൽ ഒരാൾ ..

യുവദീപ്തിക്ക് ശേഷം പല NG0 കളുടെ പ്രവർത്തനങ്ങളിലും മോട്ടിവേഷണൽ സ്പീക്കറായും റേഡിയോ അവതാരകനായും ഒക്കെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വം ..

സാറ് പ്രവർത്തിക്കുന്ന ഒരു NG0 യുമായ് ചേർന്ന് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ കുട്ടനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ കുട്ടനാട് ദർശൻ എന്ന തെരുവ് നാടക ബോധവൽരണ പരുപാടിയിൽ പങ്കാളിയായത് ഇന്നും ജ്വലിക്കുന്ന ഓർമ്മയാണ് …

തുടർന്നും പല ക്യാമ്പുകളിൽ, പ്രസംഗ മൽസര വേദികളിൽ ഒക്കെ ഒരുമിച്ച് ക്ലാസ്സ് എടുക്കാനും മാർക്കിടാനും ഉണ്ടായിരുന്നു …

അവസാനമായ് നേരിട്ട് കണ്ടപ്പോൾ ഞാൻ ഒരു മൽസരവേദിയിലെ മൽസരാർത്ഥിയും സാർ ജഡ്ജും ആയിരുന്നു ..

വ്യത്യസ്തമായ ശബ്ദം എല്ലായിടത്തും മുഴക്കിയിരുന്ന ഒരു വ്യക്തി എന്ന് പറയാം .. അതുകൊണ്ട് തന്നെ സാറിൻ്റെ ആശയങ്ങളെ ഖണ്ഡിച്ചു കൊണ്ടും പലപ്പോഴും സംസാരിച്ചിട്ടുണ്ട് .. ഒരിക്കലും സൗഹൃദങ്ങൾ നഷ്ട്ടപ്പെടുത്താത്ത ഒരു വ്യക്തിയായും തോന്നിയിട്ടുണ്ട് ..

വളരെ വേഗത്തിൽ നന്നായി ഓടുന്നതിനിടയിൽ ഒരു ഓട്ടം നിലച്ചു എന്ന് പറയാം …

ടോംസ് സാറ് പകർന്ന് നൽകിയ നല്ല ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം ..

ആദരാജ്ഞലികൾ

Adv Manu J Varappally

നിങ്ങൾ വിട്ടുപോയത്