പ്രോ-ലൈഫ് ദിനാഘോഷം ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ പ്രോ- ലൈഫ് ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരി രൂപതാ മരിയൻ പ്രൊ- ലൈഫ് മൂവ്മെൻറ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമം
താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
ജീവനും ജീവൻ്റെ സംരക്ഷണത്തിനും വേണ്ടി
പ്രോ ലൈഫ് സമിതി നൽകി വരുന്ന മഹത്തായ സംഭാവനകളെ പ്രകീർത്തിച്ച അദ്ദേഹം സമൂഹത്തിൽ വർധിച്ചു വരുന്ന തിൻമകൾക്കെതിരേയുള്ള പോരാട്ടത്തിൽ എല്ലാവരും
വിശ്വാസത്തിൽ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.

തിരുവമ്പാടിയിൽ വച്ച് നടന്ന മഹാ കുടുബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളമാളുകൾ
പങ്കെടുത്തതായി സമിതി രൂപതാ പ്രസിഡൻ്റ് സജീവ് പുരയിടത്തിൽ അറിയിച്ചു.
ഓരോ വലിയ കുടുംബത്തിനും അവരുടെ വ്യക്തി വിവരങ്ങൾ അടങ്ങുന്ന ഐഡൻ്റിറ്റി കാർഡ് വിതരണവും, കുടുംബങ്ങൾക്കുള്ള സമ്മാന വിതരണവും മാർ
റമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
ജീവൻ്റെ സമൃദ്ധിക്കും സംരക്ഷണത്തിനും നൽകുന്ന സമഗ്ര സംഭാവനകളെ മാനിച്ച് ഡോ.ചിനു കുര്യനെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജയ്സൻ കന്നുകുഴിയെയും സമിതി
ആദരിച്ചു.
താമരശേരി രൂപതയിലെ നാലും അതിൽ കൂടുതലും മക്കളുള്ള എല്ലാ വലിയ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ ജീവനും ജീവൻ്റെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ തുടർന്നും പങ്കാളികളാകണമെന്ന് പ്രോ ലൈഫ് രൂപതാ ഡയറക്ടർ
റവ.ഫാ ജോസ് പെണ്ണാപറമ്പിൽ ആഹ്വാനം ചെയ്തു.

റവ.ഫാ തോമസ് നാഗപറമ്പിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ റവ.ഫാ ജിതിൻ പന്തലാടി, ജോൺസൺ തെങ്ങും തോട്ടത്തിൽ, ടോമി പ്ലാത്തോട്ടത്തിൽ, സെമിലി സുനിൽ, ടോമി ചേന്ദംകുളം, എമ്മാനുവൽ പുതുപ്പള്ളി തകിടിയേൽ, സിസ്റ്റർ ഉദയ CMC, സുബിൻ തയ്യിൽ, ബിനു ജോസ് പുത്തൻപുരക്കൽ, തോമാച്ചൻ പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്താമരശ്ശേരി രൂപതയിലെ പ്രൊ ലൈഫ് ശുശ്രുഷകളെ അനുമോദിച്ചു .




