മാർപ്പാപ്പ ചൊല്ലുന്ന കുർബാനയും ജനാഭിമുഖവും

മാർപ്പാപ്പ ചൊല്ലുന്നപോലെ കുർബാന ചൊല്ലിയാൽ പാപമാണോ എന്ന ഒരു യുക്തി രഹിതമായ ചോദ്യം സോഷ്യൽ മീഡിയയിൽ കറങ്ങുന്നതു കാണുന്നതുകൊണ്ടു എഴുതാതിരിക്കാൻ ആകുന്നില്ല. ജനത്തെ വിഡ്ഢിയാക്കാൻ ഹവ്വയെ വിഡ്ഢിയാക്കിയവന്റെ സത്യം എന്ന് തോന്നിക്കുന്നതുപോലുള്ള ചോദ്യങ്ങൾ മലയാള ഭൂമിയിൽ ഉയരുകയാണ്.

എന്നാൽ ചോദ്യത്തിന്റെ ഉപജ്ഞാതാക്കൾ കേട്ടുകൊള്ളൂ

നാളെ രാവിലെ ഒരു ലത്തീൻകാരൻ അല്മായൻ വൈദീക വേഷം ധരിച്ചു മാർപ്പാപ്പ ചൊല്ലുന്ന അതെ ലത്തീൻ കുർബാന ചൊല്ലുന്നു എന്ന് വിചാരിക്കുക. എന്റെ സ്നേഹിതാ .. മാർപ്പാപ്പ ചൊല്ലുന്ന കുർബാന ഞാനിതാ അതുപോലെ ചൊല്ലുന്നൂ വന്നു സ്വീകരിക്കൂ എന്ന് പറഞ്ഞാൽ നിങ്ങൾ പോകുമോ ?

ഇനി അല്മായനെ വിടൂ… ലത്തീൻ സഭയിൽ കുർബാന വിലക്കപ്പെട്ട ഒരു പുരോഹിതൻ പന്തൽ കെട്ടി മാർപ്പാപ്പ ചൊല്ലുന്ന അതെ കുർബാന ചൊല്ലുന്നു. ഒരു വാക്കുപോലും തെറ്റിക്കുന്നില്ല. എന്റെ സ്നേഹിതാ .. മാർപ്പാപ്പ ചൊല്ലുന്ന കുർബാന ഞാനിതാ അതുപോലെ ചൊല്ലുന്നൂ വന്നു സ്വീകരിക്കൂ എന്ന് പറഞ്ഞാൽ നിങ്ങൾ പോകുമോ ?

ചോദ്യത്തിന്റെ ഉപജ്ഞാതാവെ.. നിങ്ങളുടെ വിപ്ലവ രൂപതയിലെ ഒരു വിപ്ലവ സിംഗമായ അല്മായൻ നാളെ കുർബാന കുപ്പായം ധരിച്ചു മാർപ്പാപ്പ ചൊല്ലുന്ന അതെ കുർബാന ചൊല്ലിയാൽ നിങ്ങൾ ആ കുർബാന ഭയ ഭക്തിയോടെ സ്വീകരിക്കുമോ ?

ഈ മേല്പറഞ്ഞ ഒന്നിലും കുർബാന സംഭവിക്കുന്നില്ലെങ്കിൽ എന്തുകൊണ്ടാണതെന്നു നിങ്ങൾക്കറിയാം എന്നിരിക്കെ ഈ ചോദ്യം വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത് ഇരുട്ടുകൊണ്ടു ഓട്ടയടക്കുന്ന നുണയന്റെ പിതാവുമായി നേരിട്ട് ബന്ധമുള്ള ആരോ ഒരാൾ നിങ്ങളെ നയിക്കുന്നവരിൽ ഉണ്ട് എന്നത് തന്നെ. ആട്ടിന്തോലണിഞ്ഞവരിൽ നിന്ന് ഓടി അകലൂ.

യേശു തന്നെ അനുഗമിച്ചവലിയ സമൂഹത്തെ കുർബാന സ്ഥാപിക്കുമ്പോൾ കൂടെ കൊണ്ടുപോയില്ല. അപ്പസ്തോലന്മാരുടെ കൂട്ടായ്മ വിട്ടു വ്യാജമായി അനുഗമിച്ചവൻ സ്വീകരിച്ചപ്പോഴാകട്ടെ പിശാചാണ് അവനിൽ പ്രവേശിച്ചത്. വളരെ സൂക്ഷ്മതയോടെ യേശു അനുഷ്‌ടിച്ച ഈ കാര്യം വളരെ ഭയപ്പാടോടെ മാത്രമേ നാം ചെയ്യാവൂ. അപ്പസ്തോലിക സഭയുടെ കൂട്ടായ്മ യിൽ നിന്ന് വിട്ടുപോകുന്ന വൈദീകൻ പിന്നീട് കുർബാന അർപ്പിച്ചാൽ ഒരു അത്മായൻ അത് ചെയ്യുന്നതുപോലെ ഇരിക്കും. യൂദാസിന്റെ കൂടെ കൂടുന്നതുപോലെ ഇരിക്കും.

കുർബാനയുടെ കാര്യത്തിൽ തിരഞ്ഞെടുക്കപ്പെട്ടവനും കൈവയ്പു കിട്ടിയവനും ആയാൽ പോലും കൂട്ടായ്മ വിട്ടാൽ പിശാചേ വരികയുള്ളൂ എന്ന് നമ്മെ പഠിപ്പിക്കാനാണ് യൂദാസിന്റെ സംഭവം അവിടെ എഴുതാൻ ദൈവം അനുവദിച്ചത്. . ബൈബിൾ വളരെ വ്യക്തമായി പഠിപ്പിക്കുന്ന ഈ കാര്യത്തിൽ മറ്റന്നാൾ മാർപ്പാപ്പയുടെ അനുവാദം വാങ്ങിക്കാം അതിനാൽ ഇന്ന് കൂടെ വിട്ടുപോരെ എന്ന് പറഞ്ഞു പറ്റിക്കുന്നവരുടെ പിന്നിലെ ചതി മനസിലാക്കി ഇരിക്കുക. ഒരു അനുവാദവും ഇനി ഉണ്ടാവില്ല എന്ന് കുര്യൻ ജോസഫ് സാറിനെപ്പോലുള്ളവർ മനസ്സിലാക്കിയിരിക്കുന്നു എന്ന സത്യം ചോദിച്ചറിയുക. പിശാചിന്റെ കെണിയിൽ നിന്ന് ഓടിയകലുക

പത്രോസിനും കൂട്ടുകാർക്കും നിരവധി കുറവുകൾ ഉണ്ടായിരുന്നു. ഇന്നത്തെ സഭാധികാരികൾക്കു ചൂണ്ടിക്കാണിക്കാൻ പറ്റുന്ന കുറവുകൾ ഉണ്ടെങ്കിൽ പോലും വിശുദ്ധീകരിക്കുന്ന സഭാ കൂട്ടായ്മയുടെ വിശുദ്ധിയിൽ അത് നിഷ്പ്രഭവമാകും. എന്നാൽ കൂട്ടായ്മ വിട്ട യൂദാസിനെ വിശുദ്ധീകരിക്കാൻ പിന്നൊന്നും ബാക്കി ഉണ്ടായിരുന്നില്ല. നിങ്ങൾ തായ്തടിയോടു ചേർന്ന് നിൽക്കുവിൻ. മൗതീക ശരീരത്തിൽ ബന്ധം ദൃഢമാക്കി വക്കുവിൻ

ജോസഫ് ദാസൻ

Joseph Dasan  (Siji)

നിങ്ങൾ വിട്ടുപോയത്