പാപ്പയുടെ ചാക്രികലേഖനമായ അമോറിസ് ലെറ്റീഷ്യയുടെ പേരിലുള്ള കുടുംബ വർഷ ആചരണത്തോട് അനുബന്ധിച്ചാണ് പാപ്പ അൽമായർക്കും, കുടുംബത്തിനും, ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി വഴി 10 കൽപനകൾ പുറത്തിറക്കിയിരിക്കുന്നത്.
കുടുംബവർഷ ആചരണത്തോട് അനുബന്ധിച്ച് പാപ്പ കുടുംബങ്ങൾക്കും, വിവാഹിതരാകാൻ പോക്കുന്നവർക്കും വേണ്ടി പ്രത്യേക ജപമാല പ്രാർത്ഥന പുത്തിറക്കിയിരുന്നു.
പാപ്പയുടെ അപ്പോസ്തോലിക പ്രബോധനമായ അമോറിസ് ലെറ്റിഷ്യയിൽ പറയുന്നത് പ്രായോഗികമാക്കിക്കൊണ്ട് കുടുംബാന്തരീക്ഷത്തിൽ – മാതാപിതാക്കളും കുട്ടികളും – ഒരുമിച്ച് വളരുന്നതിനും, കുടുംബത്തിലെ സംഭാഷണത്തിന്റെ പ്രാധാന്യം, സാഹോദര്യം, തന്റെയും മറ്റുള്ളവരുടെയും മൂല്യങ്ങൾ, സേവന മനോഭാവം എന്നിവ വീണ്ടെടുക്കുന്നതിനാണ് ഫ്രാൻസിസ് പാപ്പ മാതാപിതാക്കൾക്കും അധ്യാപകർക്കും കൊച്ചുകുട്ടികൾക്ക് നൽകാനായി 10 കൽപ്പനകൾ പുറത്തിറക്കിയിരിക്കുന്നത്.
കുടുംബത്തിലെ കൊച്ചുകുട്ടികളുടെ രൂപീകരണത്തിലും വിദ്യാഭ്യാസത്തിലും അജപാലന ശ്രദ്ധ കേന്ദ്രീകരിക്കണം, മാതാപിതാക്കളെ ശിശുപരിപാലനത്തിൽ തളരാതിരിക്കാൻ സഹായിക്കാനും പാപ്പ സമർപ്പിതരോട് പറയുന്നുണ്ട്. കുഞ്ഞുങ്ങളെ സൈബർ മേഖലകളിലെ അപകടങ്ങളിൽ വീഴാതിരിക്കാൻ മാതാപിതാക്കളും, അധ്യാപകരും ശ്രദ്ധവേണം എന്നും പാപ്പ പങ്കുവെച്ചു.
https://www.instagram.com/p/CWX6xx6LB5F/
https://www.instagram.com/laityfamilylife/
റോമിൽ നിന്ന്ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോമ.