2024 ൽ ഇക്ഡോർ രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചതിൻ്റെ 150 ആം വാർഷികത്തോട് കൂടെ ക്വിറ്റോ അതിരൂപത ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ലാറ്റിൻ അമേരിക്കൻ ജനതയുടെ വിശ്വാസ വർദ്ധനവിനും, നവസുവിശേഷവത്കരണത്തിനും ഇത് ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നാണ് വത്തിക്കാനിൽ നിന്ന് അറിയിച്ചത്. 52 മത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ഹംഗറിയിലെ ബുടപെസ്റ്റിൽ വച്ചാണ് നടക്കുന്നത്. അതിന് ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്നുണ്ട് എന്ന് അറിയിച്ചിരുന്നു.
അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ ആഗോളസഭയിലെ മെത്രാന്മാരുടെയും, വൈദികരുടെയും, സമർപിതരുടെയും, അല്മായരുടെയും പ്രതിനിധികൾ പങ്കെടുക്കാറുണ്ട്. 1964 ൽ ഇന്ത്യയിൽ ബോംബെയിൽ വച്ച് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടന്നിരുന്നു. എന്നാണ് ആദ്യമായി ഒരു പാപ്പ (പോൾ ആറാമൻ) ഇന്ത്യയിൽ വന്നത്. എക്യുഡോർ തലസ്ഥാനമായ ക്വിറ്റോയിലെ പീഡാനുഭവ യാത്രയുടെ ചിത്രം ആണ് കൂടെ ഉള്ളത്.
റോമിൽ നിന്ന് ഫാ ജിയോ തരകൻ