തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16ന് ​താ​ഴെ​യു​ള്ള ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ക. ഒ​രേ​സ​മ​യം പ​ര​മാ​വ​ധി 15 പേ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ.

ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​ല്ല. ഇ​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ടി​പി​ആ​ര്‍ 24ന് ​മു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ തു​ട​രും. ടി​പി​ആ​ര്‍ എ​ട്ടി​ന് താ​ഴെ, 8 നും 16 ​നും ഇ​ട​യി​ല്‍, 16 നും 24 ​നും ഇ​ട​യി​ല്‍, 24 ന് ​മു​ക​ളി​ല്‍ എ​ന്നി​ങ്ങ​നെ നി​യ​ന്ത്ര​ണ​മേ​ഖ​ല​ക​ളെ പു​നഃ​ക്ര​മീ​ക​രി​ച്ചു.

നിങ്ങൾ വിട്ടുപോയത്