കോട്ടയം . കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിൽ പേന നേർച്ച നടത്തി. ഏറ്റുമാനൂർ കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിലെ ആദ്യ തിരുനാളിനോട് അനുബന്ധിച്ച് പേന നേർച്ച നടത്തി, സഭാ പിതാവും വിദ്യാഭ്യാസ മധ്യസ്ഥനുമായിരിക്കുന്ന മാർ അപ്രേമിന്റെ നാമത്തിൽ നിർമ്മിച്ചിട്ടുള്ള ദേവാലയമാണിത്.
ജനുവരി ഒന്നാം തീയതി നടന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഷംഷാദാബാദ് രൂപത സഹായം മെത്രാൻ മാർ തോമസ് പാടിയത്തു മുഖ്യ കാർമികത്വം വഹിച്ചു. കുരിശുമല പള്ളിയിലെ ആദ്യ പേനാ നേർച്ച പിതാവ് ആശിവദിച്ചു. തുടർന്ന് വള്ളിക്കാട് സെന്റ് ജോസഫ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടത്തി, തുടർന്ന് കുരിശുമലയിൽ ചെണ്ടമേളം ബാൻഡ് മേളം, ആകാശ വിസ്മയം എന്നിവ നടത്തി . ഷംഷാദാബാദ് രൂപതയുടെ പുതിയ മെത്രാനായി നിയമിതായ മാർ തോമസ് പാടിയത്തിന് അനുമോദന യോഗവും നടത്തി.ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് അഞ്ചേരിൽ,ഫാ. ജോർജ് ഒഴുകയിൽ ഏറ്റുമാനൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോസ് കടവിൽ ചിറ കൺവീനർമാരായ സാബു തോമസ് ഊന്നുകല്ലേൽ ,ഗാഗർ കരിങ്ങോട്ടിൽ, ജോയി ഊന്നുകളേൽ തുടങ്ങിയവർ നേതൃത്വം നൽകി.