“നമ്മുടെ ഉപബോധ മനസ്സിന് തെറ്റും, ശരിയും തിരിച്ചറിയുവാനുളള കഴിവില്ല…!!
നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും…

“‘ഞാൻ രോഗിയാണ്,
എനിക്ക് എപ്പോഴും ക്ഷീണമാണ്”’
എന്ന് നിരന്തരം ചിന്തിച്ചാൽ രോഗങ്ങൾ നമ്മെ അലട്ടുവാൻ തുടങ്ങും…
നെഗറ്റീവായി ചിന്തിക്കുന്നതു കൊണ്ട് നമുക്ക് യാതൊരു ഗുണവുമില്ല, ദോഷങ്ങളാവട്ടെ, ഏറെയുണ്ടുതാനും…
പോസിറ്റീവ് പുസ്തകങ്ങൾ വായിക്കുന്നതും, പോസിറ്റീവ് ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും പോസിറ്റീവായ ആളുകളുമായി സംസര്‍ഗ്ഗം വളർത്തുന്നതുമൊക്കെ പോസിറ്റീവ് ചിന്താഗതി വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കും…
ഒരു ദിവസം എട്ടു മുതൽ പത്തു വരെ ചിന്തകളാണ്
പ്രധാനമായും നമ്മുടെ മനസ്സിലൂടെ കടന്നു പോകുന്നതത്രേ…
ഇത് മുപ്പത്തി അയ്യായിരം മുതൽ അമ്പതിനായിരും തവണ വരെ ആവർത്തിക്കുമത്രെ…!!
ഈ പത്തു ചിന്തകളിൽ ഭൂരിഭാഗവും ആളുകൾ പരാജയത്തെക്കുറിച്ചും,, ബന്ധങ്ങളിലെ വിളളലിനെക്കുറിച്ചും,,, സാമ്പത്തിക തകർച്ചകളെക്കുറിച്ചും,, രോഗങ്ങളെക്കുറിച്ചും,, ഭയത്തെക്കുറിച്ചുമൊക്കെയാണ് ചിന്തിക്കുന്നതെങ്കിൽ,,
ആ നെഗറ്റീവ് ചിന്തകൾ അവരുടെ ഉപബോധ മനസ്സിനെ സ്വാധീനിക്കുകയും, അവർ ഒരു നെഗറ്റീവ് വ്യക്തിത്വമായി മാറുകയും ചെയ്യും….!
നെഗറ്റീവായ ചിന്തകളുടെ സ്ഥാനത്ത് പോസിറ്റീവായ ചിന്തകൾ നിറയ്ക്കുക…

ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയുളളവരാകുക…
ചിന്തകൾ പോസിറ്റീവാകുമ്പോൾ നമ്മുടെ ജീവിതവും പോസിറ്റീവാകുന്നത് ആർക്കും അനുഭവിച്ചറിയാം…!!!
