എത്ര മുതിർന്നാലും അമ്മയോട് മാത്രം നമ്മൾ അവകാശത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട് .
അമ്മേ എനിക്ക് വിശക്കുന്നു …
അമ്മേ എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം ….
അമ്മേ ചായയ്ക്ക് കുറച്ചുകൂടി മധുരം ഇടണം …
അമ്മേ ഫാൻ ഒന്നിട്ടേക്ക് ….
വീട്ടിൽ ആരൊക്കെയുണ്ടെങ്കിലും,സ്വയം ചെയ്യേണ്ട കാര്യങ്ങൾ ആണെങ്കിലും കുട്ടികളെന്നോ വളർന്നെന്നോ വ്യത്യാസമില്ലാതെ
അമ്മയോട് മാത്രം ഒരു കൂസലുമില്ലാതെ ചോദിച്ചു പോകുന്ന ചില ചോദ്യങ്ങളുണ്ട്.
അമ്മേ എൻറെ യൂണിഫോം എവിടെ ?
ചുരിദാർ എവിടെ ?
ഷർട്ട് എവിടെ ?
എന്റെ ഷൂസ് എവിടെ ?
ബുക്ക് എവിടെ ?
എന്റെ സോക്‌സ് എവിടെ?
അമ്മേ, കഴിക്കാൻ എന്താണ്?
അമ്മേ, എന്റെ ഫോൺ കണ്ടോ?
അമ്മേ എന്റെ കണ്ണട എവിടെ ?
അമ്മേ, എന്റെ താക്കോൽ കണ്ടോ ?
അങ്ങനെ നമ്മുടെ എത്രയെത്ര ചോദ്യങ്ങളെ അമ്മ സമചിത്തതയോടെ നേരിട്ടിരിക്കുന്നു.
അധികാരത്തോടെ നമ്മൾ പരാതികൾ പറയുമ്പോഴും പരിഭവമില്ലതെ കേൾക്കാൻ അമ്മയ്ക്കല്ലാതെ മാറ്റാർക്കാണ് കഴിയുക?
ഇന്നത്തെ കറിക്ക് തീരെ ഉപ്പില്ല .
ഇതുവരെ എന്റെ ഡ്രെസ്സ് അലക്കിയില്ലേ ?
ഇതുവരെയായിട്ടും ഭക്ഷണം ഒന്നും ആയില്ലേ?
കുറച്ചു നേരം മിണ്ടാതിരിന്നൂടെ ?
അമ്മയ്ക്ക് ഒന്നുമറിയില്ല അമ്മയൊന്നും പറയണ്ട ,
എന്തിനാണ് എപ്പോളും ഇങ്ങനെ എന്നെ വിളിച്ചോണ്ടിരിക്കുന്നത് ?
അമ്മയെ വേദനിപ്പിക്കുന്ന ചില പറച്ചിലുകളുണ്ട്
അമ്മയ്ക്ക് കുറച്ചു നേരമൊന്നു മിണ്ടാതിരിക്കാമോ?
ഒരു സ്വസ്ഥതയും തരില്ല .
എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാൻ തോന്നുന്നു.
ശല്യം .
പറഞ്ഞകാര്യങ്ങൾ തന്നെ പിന്നെയും പറഞ്ഞോണ്ടിരിക്കുന്നതെന്തിനാണ് .
എന്തിനാണോ നിങ്ങൾക്ക് മകനായി ,മകളായി ജനിച്ചത് ?
എന്റെ അമ്മ വേറെ ആരെങ്കിലുമായാൽ മതിയായിരുന്നു ….
ഈ പരാതികളെല്ലാം കേട്ട് മറുപടി
നിറയുന്ന കണ്ണുകളിലും മൗനത്തിലും മാത്രമായി ഒതുക്കുവാൻ അമ്മയ്ക്കേ കഴിയൂ …
സാഹചര്യവും സമയവും സന്ദർഭവുമനുസരിച്ച് നമ്മുടെ സ്വഭാവം മാറിക്കൊണ്ടേയിരിക്കും. അപ്പോഴും ഒന്നും മനസ്സിലാക്കാതെ കണ്മുന്നിൽ നമ്മൾ വളർന്നതറിയാതെ ഒരേഒരാൾ
നമ്മളെ സ്നേഹിച്ചും ശാസിച്ചും കാര്യങ്ങൾ തിരക്കിയും ആവലാതികൾ പറഞ്ഞും തളരാതെ സ്വയം മറന്ന്
ഒരു ഘടികാരത്തിന്റെ സൂചികണക്കേ ,
നമ്മുക്ക് ചുറ്റും ഓടികൊണ്ടെയിരിക്കും. അമ്മയെന്ന അത്ഭുതത്തെ കാലം പിടിച്ചുകെട്ടുന്ന നാൾ വരെയും അത് തുടർന്നുകൊണ്ടേയിരിക്കും …..
ചിത്രം/പോസ്റ്റ് – കടപ്പാട്