കത്തോലിക്കാ സമുദായത്തിലെ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല.
ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകളിൽ അവർക്കു ചെറിയ ഒരു കൈത്താങ്ങാവാൻ – മുൻകാല പ്രാബല്യത്തോടെ – പ്രഖ്യാപിച്ച ക്രിസ്തീയവും മനുഷ്യത്വപരവുമായ കുടുംബക്ഷേമ പദ്ധതിക്ക് എതിരെ വിമർശനം ഉന്നയിക്കുന്നവർ സമുദായം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പാഴ്സി സമുദായത്തിന്റെ ജനസംഖ്യാ വർദ്ധനവിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന ജിയോ പാഴ്സി പദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കണം.
കുറഞ്ഞുവരുന്ന പാർസി ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ന്യൂനപക്ഷകാര്യ മന്ത്രാലയം 2013 ൽ ആരംഭിച്ചതാണ് ജിയോ പാർസി പദ്ധതി.
ദമ്പതികളുടെ വന്ധ്യതാ ചികിത്സ മുതലുള്ള ആശുപത്രി ചിലവുകൾക്ക് 8 ലക്ഷം രൂപവരെ ധനസഹായം ഓരോ കുഞ്ഞുങ്ങളുടെയും ജനനത്തിനായി ലഭ്യമാക്കുന്നതുൾപ്പെടെയുള്ള വൈവിധ്യമാർന്ന സമ്പൂർണ്ണ കുടുംബക്ഷേമ പദ്ധതികളാണ് ജിയോ പാഴ്സിയിൽ ഉള്ളത്. പാർസി ദമ്പതികൾക്ക് കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ പദ്ധതി പൂർണ സഹായവും നൽകുന്നു. എല്ലാ ദമ്പതികൾക്കും അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഈ പദ്ധതി ബാധകമാണ്.അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നിക്കുകൾ (ART) വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 214 ജനനങ്ങൾക്ക് ഇത് കാരണമായി. 20 കോടിയോളം രൂപ പദ്ധതിക്കായി വകയിരുത്തി.
ജനസംഖ്യാ ശോഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പരസ്യ കാമ്പെയ്നുകൾ , വർക്ക്ഷോപ്പുകൾ,ശിശുസംരക്ഷണത്തിനായി പ്രത്യേക പദ്ധതികൾ , പ്രായമായവർക്ക് സഹായം തുടങ്ങിയവ ഉൾക്കൊള്ളുന്ന സമഗ്ര കുടുംബക്ഷേമ പദ്ധതി കൂടിയാണ് ജിയോ പാഴ്സി .
ജനസംഖ്യാ ശോഷണം പിടിച്ചു നിറുത്തുവാനായി ഒരു സമുദായത്തിനു വേണ്ടി മാത്രം സർക്കാർ പ്രതിവർഷം കോടികൾ വകയിരുത്തുന്ന ഈ രാജ്യത്ത് സ്വസമുദായത്തിലെ അതേ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വന്തം മുതൽ മുടക്കിൽ പദ്ധതികൾ വിഭാവനം ചെയ്യുന്ന സമുദായ നേത്യത്വത്തെ വിമർശിക്കുന്നവരുടെയുള്ളിൽ, ഈ സമുദായം ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകണം എന്ന ദുഷ്ടലാക്ക് മാത്രമല്ലേ ഉള്ളത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു .
Bobby Thomas