ചരമ അറിയിപ്പ് തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്.
മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ. അച്ചൻ വിളക്കാംതോട്, കാറ്റുള്ളമല, കോട്ടത്തറ, പരപ്പ, മാട്ടറ, ചുണ്ടപ്പറമ്പ്, കുന്നോത്ത്, പെരുമ്പടവ്, പുറവയൽ, തടിക്കടവ്, ആര്യ പറമ്പ്, മുണ്ടാനൂർ, ഒറ്റത്തൈ, അരീക്ക മല, കുട്ടാപറമ്പ് എന്നീ ഇടവകകളിൽ വികാരിയായിരുന്നു. ബഹുമാനപ്പെട്ട അച്ചനുവേണ്ടി പ്രാർത്ഥിക്കാം.
Archdiocese of Thalasserry