ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നത് നരകത്തെ പേടിച്ചിട്ടല്ല,ലോകത്തെ വെറുത്തിട്ടല്ല, ഞാൻ അങ്ങയെ അങ്ങേക്ക് വേണ്ടി സ്നേഹിക്കുന്നു എന്ന് ഫ്രാൻസിസ് പ്രാർഥിക്കുമ്പോൾ വീട്ടാൻ ആവാത്ത ഒരു കടവുമായി ഫ്രാൻസിസിന്റെ മുമ്പിൽ ദൈവം നിന്നുപോകുന്നു. ഇവിടെ പ്രാർത്ഥന സ്നേഹമാകുന്നു.

തിരുനാൾ ആശംസകൾ

രണ്ടാം ക്രിസ്തുവെന്ന് വിളിക്കുവോളം ക്രിസ്തുവായി തീർന്നവൻക്രിസ്തുവിന്റെ സ്നേഹാഗ്നി ജ്വാലയിൽ കത്തിയെരിഞ്ഞുകൊണ്ട് ഏവർക്കും സ്നേഹമായി തീർന്നവൻദാരിദ്ര്യത്തിന്റെ ക്രിസ്തുമാർഗ്ഗത്തിലൂടെ സഭാനവീകരണത്തിന്റെ വേറിട്ട വഴി നമുക്കായ് തുറന്നു നൽകിയവൻസ്വർഗ്ഗസ്ഥനായ പിതാവിന്റെ രാജ്യത്തിനായി സർവ്വവും ഉപേക്ഷിച്ചിറങ്ങി സന്യാസ ജീവിതത്തിന്റെ നവശൈലി കാണിച്ചു തന്നവൻ – അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്

സ്നേഹമായി…… ക്രിസ്തുവായി……

ഒക്ടോബർ 4 ന് സാർവ്വത്രീക സഭ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും പകരം വയ്ക്കാനാവാത്ത ആദ്ധ്യാത്മികതയുടെ പിതാവായി അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് കത്തോലിക്ക തിരുസഭയിൽ പ്രശോഭിക്കുന്നു.🥰

ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേവിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയുംസന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയുംഅന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ.ഓ! ദിവ്യനാഥാ,

ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനുംമനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനുംസ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ .എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത് .മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.ആമേൻ

ഏവർക്കും തിരുനാൾ മംഗളങ്ങൾ

REFLECTION: FROM THE SAINT OF THE DAY

Francis was a living witness to the horrors of conflict, disease, and division. He was a different guy, though, having encountered the love of God in a relationship with a leper. May the Lord give you peace was the standard greeting St. Francis and the early brothers and sisters used to greet anyone they encountered since they saw Christ in everyone. Francis worked to reconcile conflicting parties in an atmosphere of conversation and forgiveness, as evidenced in his Canticles. He believed that humans, creatures, and creation were all related as “sisters and brothers.” He reached to meet with Sultan Malik al-Kamil in Egypt amid a conflict. In that encounter, they developed a mutually respected partnership that aimed to bring Christians and Muslims together in peace. In his Canticle, Francis depicted creation as a reconciled zone where everything is in harmony. Everything carries out its intended purpose and occupies its rightful place in the universe.We are all incredibly interconnected, both as sisters and brothers. I thus pray that we treat one another and the entirety of God’s creation with respect, honor, and esteem.

നിങ്ങൾ വിട്ടുപോയത്