മഹോന്നതനും പരമകാരുണ്യവാനുമായ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ,
ജീവൻ്റെയും സമാധാനത്തിൻ്റെയും നാഥാ, സകലത്തിൻ്റെയും പിതാവേ,ദു:ഖത്തിൻ്റെയല്ല സമാധാനത്തിൻ്റെ പദ്ധതികളാണല്ലോ നീ പരിപോഷിപ്പിക്കുന്നത്.
നീ യുദ്ധങ്ങളെ അപലപിക്കുകയും അക്രമികളുടെ അഹങ്കാരത്തെ അടിച്ചമർത്തുകയും ചെയ്യുന്നു.“ഇനിയൊരു യുദ്ധം അരുതേ” എന്നനിൻ്റെ പുത്രന്മാരുടെയും പുത്രിമാരുടെയും, മാനവരാശി മുഴുവൻ്റെയും ഏകകണ്‌ഠമായ നിലവിളി നീ കേൾക്കേണമേ.
ഈശോയുടെ അമ്മയായ മറിയത്തിൻ്റെ കൂട്ടായ്മയിൽ ജനങ്ങളുടെ സൗഭാഗ്യത്തിനു ഉത്തരവാദിത്വപ്പെട്ടവരുടെ ഹൃദയങ്ങളോടു സംസാരിക്കണമേയെന്നു ഞങ്ങൾ നിന്നോടു വീണ്ടും അപേക്ഷിക്കുന്നു.
നല്ല ദൈവമേ, ഞങ്ങളുടെ കാലത്തു സമാധാനത്തിൻ്റെ ദിനങ്ങൾ നൽകേണമേ. ആമ്മേൻ
1991 ലോക സമാധാനത്തിനായി 1991 വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ചിട്ടപ്പെടുത്തിയ പ്രാർത്ഥനയാണ്
JK