കൊച്ചി .പാലക്കാട് മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു രണ്ടു ദിവസമായി നടന്ന അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽബോഡിയിൽ വച്ച് 2023 2025 വർഷത്തേക്കുള്ള ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു.
തൃശ്ശൂർ അതിരൂപതയിൽ നിന്നുള്ള ഫാദർഡെന്നി താന്നിക്കലാണ് പുതിയ ഡയറക്ടർ.
പ്രസിഡന്റ്ണ്ടായി ബീന ജോഷി -തൃശ്ശൂർ ജനറൽ സെക്രട്ടറി ആൻസി മാത്യു -ചങ്ങനാശ്ശേരി.
ട്രഷറർ സൗമ്യ സേവിർ -താമരശ്ശേരി. ഗ്രേസി ജേക്കബ് മാനന്തവാടി ആൻസി മാത്യു -ഷംഷാബാദ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ഡിമ്പിൾ ജോസഫ് -തലശ്ശേരി ഷീജ ബാബു- കല്യാൺ എന്നിവർ ജോയിൻ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
സമാപന സമ്മേളനം എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിന് മുൻ അന്തർദേശീയ ഡയറക്ടർ ഫാ. വിൽസൺ എലവത്തിങ്കൽ കൂനൻ ആനിമേറ്റർ സി. ജിസാ C M C , മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ,ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ എന്നിവർ നേതൃത്വം നൽകി.
കേരളത്തിന് അകത്തും പുറത്തും ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള 27രൂപതകളിൽ നിന്നും 148 പ്രതിനിധികൾ പങ്കെടുത്തു. ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.