സ്ത്രീകൾക്ക് അവധിയും പരിരക്ഷയും……………..
ജീവജാലങ്ങളുടെ ഏറ്റവും വലിയ ധർമ്മം പ്രത്യുത്പാദനം നടത്തുക എന്നതാണ് അതിൽ പ്രധാന പങ്കു വഹിക്കുന്നത് പെൺ വിഭാഗമാണ് അതിനു വേണ്ട എല്ലാ സഹകരണവും സംരക്ഷണവും എല്ലായ്‌പോലും ചെയ്യുവാനുള്ള കർത്തവ്യമാണ് പുരുഷവിഭാഗത്തിന് .
ജന്മം കൊടുക്കുന്നതിലും വളർത്തുന്നതിലും ഏറ്റവും ബുദ്ധിമുട്ടും ത്യാഗവും സഹിക്കുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നതാണ് സത്യം .
അതുകൊണ്ടു സ്ത്രീകൾക്ക് കൂടുതൽ പരിഗണനയും ആനുകൂല്യങ്ങളും അവധിയുംകൊടുക്കേണ്ടത് ആവശ്യമാണ് ആർത്തവാവധി അർഹിക്കുന്ന എല്ലാ സ്ത്രീകൾക്കും കൊടുക്കണം പ്രസവാവധിക്കാലം വർധിപ്പിക്കണം ഗവണ്മെന്റ് തലത്തിൽ മാത്രമല്ല എല്ലാ രംഗത്തും ഇത് നടപ്പിലാക്കണം .
അല്ലാതെ സമത്വം എന്ന് മുറവിളി കൂട്ടുന്നതിൽ അർത്ഥമില്ല
John Ullattil