പാലാ: വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ സന്പര്‍ക്കത്തില്‍ കഴിയുന്നവര്‍ക്കും ആശ്വാസമായി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റി നേതൃത്വം നല്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്സിനു തുടക്കം കുറിച്ചു. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചും ക്വാറന്റൈന് മൂലവും വീടുകളില്തിന്നെ കഴിയേണ്ടിവരുന്നവര്‍ക്ക്, ആരോഗ്യപരിരക്ഷയ്ക്കായി ഡോക്ടര്‍, നഴ്സ് എന്നിവര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ടീം വീടുകളില്‍ എത്തി വേണ്ട പരിചരണം നല്കുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.

മഹാമാരിയായ കോവിഡ് 19 കേരളത്തിലും ഭീതിയായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍, രോഗത്തിനെതിരേയുള്ള ഫലപ്രദമായ ചെറുത്തുനില്പിന് സഹായ മെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ദൌത്യം.
ഇന്നലെ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തത്. മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പേട്രന്‍സ് കെയറിന്റെ ഭാഗമായി ആരംഭിച്ച ഈ സേവനം, പാലാ രൂപതയിലെ ഓരോ ഇടവകയിലെയും വികാരിമാരുടെ നേതൃത്വത്തില്‍ പള്ളി യോഗത്തിന്റെയും വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബകൂട്ടായ്മയുടെയും എസ്എംവൈഎമ്മിന്റെയും സഹകരണത്തോടെയാണ് നടത്തുന്നത്.

ആദ്യദിവസമായ ഇന്നലെ ഈരാറ്റുപേട്ട, കിടങ്ങൂര്‍, പ്രവിത്താനം തുടങ്ങി കോവിഡ് മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളിലെ വിവിധ വീടുകളില്‍ ടീം സന്ദര്‍ശനം നടത്തി.
മാര്‍ സ്ലീവാ മെഡിസിറ്റിയുടെ കോവിഡ് ഫൈറ്റേഴ്സിന് അനുമോദനങ്ങൾ –-മംഗളവാർത്താശുശ്രുഷകർ

