ദ് കാശ്മീർ ഫയൽസ് ഇന്ന് കണ്ടു. ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് കാശ്മീർ ഫയൽസ്.അധിനിവേശ രാഷ്ട്രീയം കൈമുതലായുള്ള പൊളിറ്റിക്കൽ ഇസ്ലാം എങ്ങനെയാണ് ഒരു നാടിനെ കുട്ടിച്ചോറാക്കുന്നതെന്ന് ഈ സിനിമ വ്യക്തമായി വരച്ചുകാട്ടുന്നു.കാശ്മീർ ഹിന്ദു പണ്ഡിറ്റുകൾ പിറന്ന മണ്ണിൽ നേരിടേണ്ട വന്ന കൊടും യാതനകളാണ് സിനിമയുടെ പ്രമേയം. പല രംഗങ്ങളും മനസാക്ഷിയുള്ളവർക്ക് കണ്ണ് നനയാത കാണാനാകില്ല. അള്ളാഹുവിനെ ആരാധിക്കുന്നവർ മാത്രം ജീവിച്ചാൽ മതിയെന്ന പൈശാചികത തലക്ക് പിടിച്ച ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കിയത് നിരവധി പണ്ഡിറ്റുകളെയാണ്.പലരും ജീവൻ നഷ്ട്ടപ്പെടുമെന്ന് പേടിച്ച് പാലായനം ചെയ്തു.
മുഖ്യ പ്രമേയം കാശ്മീർ പണ്ഡിറ്റുകൾ നേരിട്ട പീഡനങ്ങളാണെങ്കിലും സമകാലിക രാഷ്ട്രീയ പരിസരങ്ങളെ പറ്റിയും സിനിമ സംസാരിക്കുന്നുണ്ട്. ലെഫ്റ്റിസ്റ്റുകളും, ലിബറലുകളും, സ്യൂഡോ സെക്കുലറിസ്റ്റുകളും എന്തുകൊണ്ട് എതിർക്കപ്പെടണമെന്ന് കാശ്മീർ ഫയൽസ് പറഞ്ഞ് വയ്ക്കുന്നു.സിനിമയിൽ ‘കൃഷ്ണ’ എന്നൊരു കഥാപാത്രമുണ്ട്. ഇസ്ലാമിസ്റ്റുകളുടെ ക്രുരതകൾക്ക് വിധേയരാകേണ്ടി വന്ന ഒരു പണ്ഡിറ്റ് കുടുംബത്തിലെ അംഗമാണ്. എന്നാലും തൽപ്പരകക്ഷികളുടെ സ്വധീനത്തിൽ പെട്ട് എന്താണ് ശരിയെന്നും, തെറ്റെന്നും മനസിലാക്കാൻ അയാൾക്ക് കഴിയുന്നില്ല. അവസാനമയാൾ സത്യം മനസിലാക്കുന്നുണ്ട്. നമ്മുക്ക് ചുറ്റും കൃഷ്ണയെ പോലെയുള്ള പലരെയും കാണാൻ പറ്റും…. വ്യാജ ഇരവാദ മുന്നയിക്കുന്ന പ്രത്യേക വിഭാഗത്തിൻ്റെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്നവർ.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിൻ്റെ നടപടി എത്രമാത്രം പ്രസക്തമാണെന്ന് കാശ്മീരി പണ്ഡിറ്റുകൾ നേരിട്ട പീഡനങ്ങൾ കാണുമ്പോൾ മനസിലാകും.370 ആം അനുശ്ചേദം എടുത്ത് കളഞ്ഞ ബിജെപി സർക്കാരിൻ്റെ രാഷ്ട്രീയ ഇഛാശക്തിയെ കാശ്മീർ ഫയൽസ് കാണുന്ന മനുഷ്യർ (രാഷ്ട്രീയ അടിമകളല്ലാത്ത) പ്രശംസിച്ച് പോകുമെന്ന് ഉറപ്പാണ്. കേന്ദ്രത്തിലെങ്കിലും ബി ജെ പി തന്നെ ഭരിക്കണമെന്ന് 1990 ളിൽ കാശ്മീരിൽ നടന്ന കൂട്ടക്കൊലയെ പറ്റി മനസിലാക്കുന്ന ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
ആര് കണ്ടില്ലെങ്കിലും കാശ്മീർ ഫയൽസ് മലയാളികൾ കണ്ടിരിക്കണം.കാരണം നാളത്തെ കാശ്മീരാകാനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ട്. കപട മതേതരത്വത്തിൻ്റെ കണ്ണാടിയെടുത്ത് ദൂരെ കളഞ്ഞ ശേഷം ഒന്ന് ചുറ്റും നോക്കിയാൽ ഇത് മനസിലാക്കാൻ സാധിക്കും. ഇസ്ലാമിക തീവ്രവാദത്തിന് കടിഞ്ഞാണിടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കാലത്ത് കേരള ഫൈൽസ് എന്നൊരു സിനിമ കേരളത്തിലെ ഹൈന്ദവരും – ക്രൈസ്തവരും മറ്റെവിടെയെങ്കിലുമിരുന്ന് കാണേണ്ട സാഹചര്യമുണ്ടാകും.എപ്പോഴും ചിലരുടെ പക്ഷം മാത്രം പിടിക്കുന്നവർ പൊതുബോധം നിർമിക്കുമ്പോൾ കാശ്മീർ ഫയൽസ് പോലുള്ള സിനികൾ കാണുന്നതും, പ്രചരിപ്പിക്കുന്നതും നല്ലതാണ്.
മാത്യൂസ് തേനിയപ്ലാക്കൽ