✝️

”Let them be put to shame and dishonor who seek after my life! Let them be turned back and disappointed who devise evil against me!“

‭‭(Psalm‬ ‭35‬:‭4‬) ✝️

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. ദൈവത്തിന്റെ മക്കളായ നാം ഒരോരുത്തരും എന്ത് ചെയ്താലും, ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകും എന്നു വിചാരിക്കരുത്. നാം ചെയ്യുന്ന ഒരോ പ്രവർത്തിയും, ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ച് ആയിരിക്കണം എന്നതാണ് പ്രധാനം. തിരുവചനത്തിൽ പറയുന്നു, ദൈവത്തില്‍ നിന്നു ജനിച്ചവരായ, നാം ഓരോരുത്തരെയും, ദൈവപുത്രന്‍ സംരക്ഷിക്കുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല.

ശത്രുക്കൾ നാമോരോരുത്തരെയും പലരീതിയിൽ വഞ്ചിക്കാൻ ശ്രമിക്കും എന്നാൽ ശത്രുവിന്റെ വഞ്ചനകളെ നാം ദൈവത്തിന്റെ ശക്തിയാലും, വചനത്താലും നേരിടണം. മത്തായി 10:16 ൽ പറയുന്നു, ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. എന്നാൽ ഇന്നു പലരും ആത്മീയ ജീവിതത്തിൽ പ്രാവിനെപ്പോലെ നിഷ്കളങ്കരാണ് എന്നാൽ പാമ്പിനെപോലെ ബുദ്ധി പ്രയോഗിക്കുന്നില്ല. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നാം ബുദ്ധി ഉപയോഗിക്കേണ്ടത്.

ശത്രുവിനെ ചവിട്ടി മെതിക്കാൻ സകല അധികാരവും നാം ഓരോരുത്തർക്കും ദൈവം നൽകിയിട്ടുണ്ട് എന്ന് ലൂക്കാ 10:19 ൽ പറയുന്നു. നാം ജീവിതത്തിൽ നിഷ്കളങ്കരായിരുന്നിട്ടും, ദൈവഹിത പ്രകാരം ജീവിച്ചിട്ടും നമ്മുടെ ജീവനെ മറ്റു വ്യക്തികൾ വേട്ടയാടുന്നുണ്ടാകാം. ആ വ്യക്തികളെ ദൈവകരങ്ങളിൽ സമർപ്പിക്കാം ദൈവം നമ്മുക്കു വേണ്ടി യുദ്ധം ചെയ്യും, അപ്പോൾ ,ആ വ്യക്തികൾ ഭ്രമിച്ചു പിൻതിരിയുക തന്നെ ചെയ്യും. അവസാന വിജയം കർത്താവിൽ ആശ്രയിക്കുന്നവനു തന്നെ ആയിരിക്കും. പരിശുദ്ധാത്മാവിന്റെ ശക്തിയാലും ദൈവവചനത്താലും ദൈവവിശ്വാസത്താലും, ഉപവാസത്താലും, നാം ഓരോരുത്തർക്കും എതിരെ പോരാടുന്ന ശത്രുക്കളെ ചവിട്ടി മെതിക്കുവാൻ സാധിക്കും. നാം ഓരോരുത്തർക്കും നമ്മൾക്കെതിരെ പോരാടുന്ന ശത്രുക്കളെ ദൈവ കരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ. ❤️

ആമ്മേൻ

നിങ്ങൾ വിട്ടുപോയത്