ഇത് കാണുമ്പോൾ വലിയ സന്തോഷം നിങ്ങൾക്കുണ്ടെങ്കിൽ ,ഇങ്ങനെ ജീവിക്കുന്ന ഞങ്ങളുടെ സന്തോഷം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാമല്ലോ …
…”വലിയ കുടുംബം സന്തുഷ്ട കുടുംബം” .മാത്രമല്ല നമ്മുടെയും മക്കളുടെയും നല്ല മാനസിക വളർച്ചയ്ക്ക് ഒരു വലിയകുടുംബം വളെരെയേറെ സഹായിക്കുന്നു .
ഈ സന്തോഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം . ഒന്നോ രണ്ടോ കുട്ടിയുള്ള കുടുംബവും കൂടുതൽ കുട്ടികളുള്ള കുടുംബവും സമൂഹത്തിനു ആവശ്യമുണ്ട് ,നമുക്ക് ഒരു വിശാലമായ ചിന്താഗതി ഉണ്ടാവേണ്ടിയിരിക്കുന്നു .
കൂടുതൽ മക്കൾ എന്നത് ആരും നിര്‍ബന്ധ ബുദ്ദിയാൽ ആരെയും കൊണ്ട് ചെയ്യിക്കാൻ പറ്റുന്ന ഒന്നല്ല ,അത് ഓരോ കുടുംബത്തിന്റെയും തീരുമാനമാണ് . ഒരു കുട്ടിയുടെ അപ്പൻ ആയിരുന്നതിനേക്കാൾ ഒൻപതു പേരുടെ അപ്പനായപ്പോൾ സമാദാനമായി ജീവിക്കാൻ കഴിയുന്നുണ്ട് .ചില കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ പറ്റില്ല ,അനുഭവത്തിലൂടെയേ മനസിലാവുകയുള്ളു പ്രേതേകിച് കുടുംബത്തിനുള്ളിലെ സന്തോഷം.
Jerald Nepoleon