ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമായി തുടരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരുകയാണ്. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം കൂട്ടി രോഗനിയന്ത്രണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നതോടെ, നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. പരിശോധന നിരക്ക് കൂട്ടുന്നതിനൊപ്പം വാക്സിനേഷനും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.
രോഗവ്യാപനം കൂടുന്ന മേഖലകളില്‍ രാത്രികാല കൊറോണാ കര്‍ഫ്യൂ പ്രഖ്യാപിക്കണം. 70 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനകളെങ്കിലും നടത്തണം. ലക്ഷണമില്ലാത്തവരിലും പരിശോധന നടത്തി വ്യാപനസാധ്യത തടയണം. ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്സിന് ഉത്സവമായി ആചരിക്കണം. അര്‍ഹരായ പരമാവധിപ്പേര്‍ക്ക് ഈ കാലയളവില്‍ വാക്സിന് നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.