കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സുവർണജൂബിലി ലോഗോ കെആർഎൽസിസി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ പ്രകാശനം ചെയ്തു. ലത്തീൻ സമുദായത്തിന്റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും അധികാരികളിൽ നിന്ന് അത് നിർബന്ധപൂർവ്വം പിടിച്ചുവാങ്ങാൻ സമുദായ സംഘടന സ സുസജ്ജമാകണമെന്നും ബിഷപ്പ് ജോസഫ് കരിയിൽ ആഹ്വാനം ചെയ്തു.
1972 ൽ സംസ്ഥാനതലത്തിൽ ആരംഭിച്ച കേരള കാത്തലിക് അസോസിയേഷൻറെ ഒരുവർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാർച്ച് 27ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ജൂബിലി സമ്മേളനത്തോടുകൂടി ആരംഭിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കെഎൽസിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾക്ക് ഓരോ രൂപതയും ആതിഥേയത്വം വഹിക്കും.
2023 മാർച്ചിൽ കൊച്ചിയിൽ വിപുലമായ രീതിയിൽ സമാപന സമ്മേളനം നടക്കും.പ്രശസ്ത ചിത്രകാരൻ വിൻസ് പെരിഞ്ചേരി ആണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.