ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്, പ്രാർത്ഥന, അനുതാപം, ഉപവാസം എന്നിവ വഴി മനുഷ്യനായി അവതരിച്ച ഈശോ മിശിഹായുടെ ജനത്തിൻ്റെ ഓർമ്മ പുതുക്കുന്ന പുണ്യദിനങ്ങൾ. ആഗമനകാലത്തിൽ ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തമാണ് യൗസേപ്പിതാവ് .

ഏതു ജീവിത സാഹചര്യത്തിലും ദൈവവിളിയിലും ത്യാഗവും സ്വയം ശ്യൂന്യമാക്കലും അടങ്ങിയിരിക്കുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ “രക്ഷകൻ്റെ കാവൽക്കാരൻ” എന്ന അപ്പസ്തോലിക പ്രബോനത്തിൽ ഇപ്രകാരം എഴുതുന്നു: യൗസേപ്പിതാവിൻ്റെ പിതൃത്വം ശുശ്രൂഷയുടെ ഒരു ജീവിതമാക്കിയതിൽ, മനുഷ്യവതാര രഹസ്യത്തിലും അതിനനുബന്ധമായ രക്ഷാകര ദൗത്യത്തിലും ത്യാഗം അനുഷ്ഠിച്ചതിലും വളരെ മൂർത്തമായി പ്രകടമാണ്. “

വിശുദ്ധ യൗസേപ്പിതാവ് സ്വന്തം വികാരങ്ങളയോ സ്വർത്ഥ ആഗ്രഹങ്ങളോ തൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ അനുവദിച്ചില്ല. പകരം ദൈവഹിതം സ്വീകരിക്കുന്നതിലും അവ അനുസരിക്കുന്നതിലും അവൻ തുറവിയുള്ളവനായിരുന്നു. സ്വർത്ഥ താൽപര്യങ്ങൾ വെടിഞ്ഞ് ദൈവഹിതത്തെ അനുഗമിക്കേണ്ട സമയമാണ് ആഗമനകാലം. ഈശോ നമ്മുടെ ഹൃദയങ്ങളിലും നമ്മിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളിലും പിറവി കൊള്ളാൻ കൊച്ചു കൊച്ചു ത്യാഗങ്ങളും സ്വയം പരിത്യാഗങ്ങളും അനുഷ്ഠിക്കണമെന്നു യൗസേപ്പിതാവ് പറഞ്ഞു തരുന്നു.

“യൗസേപ്പിൻ്റെ രഹസ്യം ” എന്ന തൻ്റെ പുസ്തകത്തിൽ ഫാ. മരിയ ഡോമിനിക് ഫിലിപ്പ് യൗസേപ്പിതാവിൻ്റെ സഹനങ്ങളെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നു: ദു:ഖത്തിൻ്റെ വാൾ മറിയത്തിൻ്റെ ഹൃദയത്തിലേക്ക് ആഴത്തിൽ തുളച്ചു കയറി എന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ അതു യൗസേപ്പിൻ്റെ ഹൃദയത്തിലും തുളച്ചു കയറിയിരുന്നു, അവരുടെ ഒന്നിച്ചു അനുഭവിച്ച സഹനങ്ങളിൽ പങ്കിട്ട ദുഃഖത്തിലും ഉത്കണ്ഠകളിലും യൗസേപ്പിതാവും മറിയവും സാമിപ്യത്തിൻ്റെ ഒരു പുതിയ തലം കണ്ടെത്തുന്നു.അവർ ഇരുവരും ഒരുമിച്ച് ഈശോമിശിഹായുടെ അപ്പസ്തോലിക ജീവിതത്തിൻ്റെ ആദ്യ ഫലങ്ങൾ വഹിക്കുന്നു എന്നതായിരുന്നു ആ യാഥാർത്ഥ്യം.കൊച്ചു കൊച്ചു ത്യാഗങ്ങളിലൂടെ ഈ ആഗമനകാലത്ത് ഈശോമിശിഹായുടെ രക്ഷാകര ദൗത്യത്തിൽ നമുക്കും പങ്കുചേരാം.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്