പെട്ടെന്നൊരു ധ്യാനം കൂടിയിട്ടോ അതുപോലെ മറ്റെന്തെങ്കിലും ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലോ പൊടുന്നനെ സമൂലം മാറി പുതിയ മനുഷ്യരായി തീർന്നവരെ ഒരുപക്ഷെ നിങ്ങളിൽ ചിലർക്കെങ്കിലും പരിചയമുണ്ടാകും. ഇന്നത്തെ സുവിശേഷത്തിലെ യേശു കഴിഞ്ഞാൽ പ്രധാനപ്പെട്ട കഥാപാത്രമായ സക്കേവൂസ് പെട്ടെന്നുണ്ടായ ഒരു അപ്രതീക്ഷിത യേശു -അനുഭവത്തിൽ നിന്നും പൊടുന്നനെ സമ്പൂർണ്ണമായും വിപ്ലവാൽമകമായും മാറ്റത്തിനും മനപരിവർത്തനത്തിനും വിധേയമായതിന്റെ വിവരണമാണ് ഇന്നത്തെ ചിന്താവിഷയം.
ശാരീരികമായി മാത്രമല്ല സക്കേവൂസ് ചെറുതായിരുന്നത്. ഒരു മനുഷ്യനെന്ന നിലയിൽ സക്കേവൂസ് വളരെ ചെറുതായിരുന്നു. ചുങ്കക്കാരിൽ പ്രധാനി എന്ന നിലയിൽ അർഹപ്പെട്ടതിലും വളരെ കൂടുതൽ പണം അയാൾ പിരിച്ചെടുത്തിരുന്നു. അങ്ങനെ ആയിരുന്നു റോമാക്കാരുടെ ചുങ്കം പിരിക്കൽ. എത്ര പിരിച്ചാലും ഒരു നിശ്ചിത തുക കൊടുക്കണമെന്നേ ചുങ്കക്കാർക്ക് റോമാക്കാരുടെ കരാറുണ്ടായിരുന്നുള്ളു. അതുകൊണ്ട് ഗുണ്ടകളെ ഉപയോഗിച്ചുപോലും ഇഷ്ടം പോലെ പിരിക്കുന്നവരായിരുന്നു ചുങ്കക്കാർ. ഈയർത്ഥത്തിൽ സഹമനുഷ്യരോട് സഹൃദമില്ലാത്തവനും അനീതി പ്രവർത്തിക്കുന്നവനും ആയിരുന്നു സക്കേവൂസ് . അതുകൊണ്ടു അയാൾ പാപിയെന്നു പൊതുവെ കരുത്തപ്പെടുകയും വിളിക്കപ്പെടും ചെയ്തിരുന്നു .” ഇവൻ പാപിയുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നല്ലോ” എന്ന ഇശോയെക്കുറിച്ചുള്ള ചോദ്യം അതുകൊണ്ടാണ് . ജനം സക്കേവൂസിനെ വെറുത്തിരുന്നു . ചുരുക്കം ചിലരെഅയാളുടെസംസർഗ്ഗം ഇഷ്ടപ്പെട്ടിരുന്നുള്ളു. അതുകൊണ്ട് അദ്ദേഹം എല്ലാ അർത്ഥത്തിലും ചെറുതും ദരിദ്രനും ആയിരുന്നു.
എന്നാൽ സാമ്പത്തികമായി അയാൾ വളരെ സമ്പന്നനയിരുന്നു. സമ്പത്തുള്ളതുകൊണ്ട് വളരെ ശക്തനും ആയിരുന്നു. അയാൾക്കെതിരെ എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ ആരും ധൈര്യപ്പെടില്ലായിരുന്നു .
യഹൂദര്ക്കിടയിലെ പരസ്യപാപി യായിരുന്നു സക്കേവൂസ് . താ ൻ പൊതുജനത്തിന് അത്ര പ്രി യപ്പെട്ടവനല്ലെന്ന് അറിയാമായിരുന്നിട്ടും യേശു വിനെ കാണാൻ വേണ്ടി പൊതുജനസമക്ഷം ഒരു മരത്തിൽ കയറുന്നതിനെ സക്കേവൂസ് ഒട്ടും മോശമായി കണ്ടില്ല. മറ്റുള്ളവരുടെ മുൻപിൽ താൻ അവഹേളിക്കപ്പെടുമെന്നോ തനിക്ക് കുറച്ചിലാകുമെന്നോ അയാൾ ചിന്തിച്ചില്ല. യേശുവിനെ കാണാനുള്ള ആഗ്രഹത്തിൽ അയാൾ എല്ലാ വരുംവരായ്കകളും മറന്നു . എന്ത് ത്യാഗത്തിനും എന്ത് വെല്ലുവിളിക്കും അയാൾ തയ്യാറായിരുന്നു.
യേശുവിനെ കാണണമെന്നാഗ്രഹിക്കയും അതിനായി ഒരു മരത്തിന്റെ മുകളിൽ കയറാൻ തുനിയുകയും ചെയ്ത സക്കേവൂസ് യേശുവിനെ ഒരു നോക്ക് കണ്ടതെ തന്റെ ജീവിതം പൂർണ്ണമായും മാറ്റിമറിച്ചു. താ ൻ അന്യായമായി നേടിയവ നാലിരട്ടിയായി തിരിച്ചു കൊടുക്കാനുള്ള തീരുമാനം മാനസാന്തരത്തിന്റെയും മന പരിവർത്തനത്തിന്റെയും അടയാളമായിരുന്നു .
ഇന്നും പെട്ടെന്ന് മനസാന്തരപ്പെടുന്നവർ ധാരള മുണ്ട്. എന്നാൽ ചെറുപ്പം മുതൽ ക്രമമായി ദൈവത്തെ തേടുകയും ദൈവാന്വേഷിയായി ജീവിക്കയും ചെയ്യുന്നവരിൽ പെട്ടെന്നുള്ള മാറ്റമോ പ്രത്യേകതകളോ ഒന്നും കാണാനുണ്ടാകില്ല. അവരുടെ സാക്ഷ്യം ആണ് കൂടുതൽ മനോഹരം.
സക്കേവൂസിന്റെ മാ നസാന്തരവും സക്കേവൂസിനെപ്പോലുള്ളവരുടെ മാനസാന്തരവും അവരുടെ പുതിയ തുടക്കവും പ്രതീക്ഷ നൽകുന്ന സംഭവങ്ങളാണ് .
എന്തുകൊണ്ട്, എവിടെനിന്നു, എന്തിനുവേണ്ടി ,അയാൾക്ക് യേശുവിനെ കാണണമെന്ന ആഗ്രഹമുണ്ടായി എന്ന ചിന്ത പ്രസക്തമാണ് . മറ്റുള്ളവരിൽനിന്നും യേശുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രഭാഷണങ്ങളെക്കുറിച്ചും കേട്ടു എന്നതാകും ഒരു കാരണം . അതുവഴി താനറിയാതെതന്നെ ഒരു ആന്തരിക അന്വേഷഭവും ആഗ്രഹവും ഉണ്ടായി എന്ന് കരുതാം. ദൈവത്തിന്റെ കരുണ സക്കേവൂസിനെ ആർഷിച്ചു എന്നും വിശ്വസിക്കാം . എന്തുകൊണ്ട് സക്കേവൂസ് ഈശോയെ കാണാൻ ശ്രമിച്ചു എന്നതിലുപരി ഈശോ സക്കേവൂദിനെ സ്പർശിച്ചോ എന്നതും യേശു വിന്റെ വിളി കേട്ട് നിർണ്ണായകമായ തീരുമാനങ്ങൾ എടുത്ത് യേശുവിന്റെ ജീവിതമൂല്യങ്ങൾ ഉൾക്കൊണ്ട് പുതിയ മനുഷ്യനായി സക്കേവൂസ് മാറിയോ എന്നുമാണ് പ്രസക്തമായ ചോദ്യം. സക്കേവൂസ് എളിമപ്പെടാനും യേശുവിന് തന്റെ ഭവനത്തിൽ ഇടാം കൊടുക്കാൻമാത്രം ഹൃദയം തുരക്കാനും തയ്യാറായി.യേശു ഭവനത്തിലേക്കോ ഹൃദയത്തിലേക്കോ കടന്നുവന്നാൽ യേശുവാണ ഭാവനത്തിന്റെയും ഹൃദയത്തിന്റെയും നാഥൻ. എല്ലാ മൂല്യങ്ങളും മാനദണ്ഡങ്ങളും ഏതുവിന്റേതാകും . സക്കേവൂസിന്റെ ഹീവിതത്തിൽ സംഭവിച്ചത് അതാണ് . അന്യായമായി നേടിയത് നാലിരട്ടിയായി തിരിച്ചുകൊടുക്കാനുള്ള തീരുമാനം സക്കേവൂസിന്റെ യഥാർത്ഥമായ മാനസാന്തരം വ്യക്തമാക്കുന്നു.
പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.യേശുവിന്റെ മൂല്യബോധമനുസരിച്ചുള്ള ചെറുതും വലുതുമായ മാറ്റങ്ങൾ ജീവിതത്തിൽ വരുത്തിക്കൊണ്ട് നമുക്കും യേശുവിന്റെ ശിഷ്യരാകാം. യേശുവിലേക്ക് വളരാനും യേശുവിനെ ജീവിതത്തിലേക്ക് ക്ഷണിക്കാനും യേശുവിന്റെ വഴികൾ അറിയാനും യേശുസന്ദേശത്തിന്റെ രഹസ്യം ഉൾക്കൊള്ളാനും ധൈര്യവും ആർജ്ജവത്തവും നമുക്കാർജിക്കാം.
വി ബലിയിൽ പങ്കുചേർന്നും ക്രിസ്തീയജീവിതം ആഘോഷമാക്കിയും യേശുവിനോടൊത്തായിരിക്കാനും യേശുവിനെ ലോകത്തിനു വെളിപ്പെടുത്താനും ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം.
ഫാ .ജോസഫ് പാണ്ടിയപ്പള്ളിൽ