സത്യമേവ ജയതേ


പേപ്പൽ ഡെലഗേറ്റ് ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ പിതാവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇപ്പോഴത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവും വെവ്വേറെ പുറപ്പെടുവിച്ച സർക്കുലറിന്റെ പശ്ചാത്തലത്തിൽ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം സെ.മേരീസ് കത്തീഡ്രൽ ബസിലിക്ക ഡിസംബർ 24ാം തീയതി തുറന്ന് ഏകീകൃത കുർബാനയർപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ അനുസ്മരണാശുശ്രൂഷ നടത്തുമെന്നായിരുന്നു സകലരുടെയും പ്രതീക്ഷ.

എന്നാൽ

ഇതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാകുമെന്ന് ഉറപ്പില്ലാതിരുന്ന സാഹചര്യം വിലയിരുത്തിക്കൊണ്ടാണ് ബസിലിക്ക അടഞ്ഞുതന്നെ കിടക്കട്ടെ എന്ന വേദനാജനകമായ തീരുമാനം കൈക്കൊള്ളേണ്ടി വന്നത്.

ഇതു സംബന്ധമായി ഒരുപാട് തെറ്റായ കാര്യങ്ങൾ ദുഷ്ടലാക്കോടെ പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ഇതിന്റെ നിജസ്ഥിതി എന്താണെന്ന് എനിക്ക് വെളിപ്പെടുത്തേണ്ടി വരുന്നതു്.

ഞാൻ സ്വമേധയ എടുത്ത ഒരു തീരുമാനമല്ല ഇതെന്നത് ആദ്യമെ പറഞ്ഞു കൊള്ളട്ടെ.

ഇക്കഴിഞ്ഞ ദിവസം(23.12 2023) രാത്രി 9 മണിക്ക് മാർ ബോസ്കോ പിതാവ് അരമനയിലേക്ക് എന്നെ ക്ഷണിച്ച് വരുത്തി ക്യൂരിയ അംഗങ്ങളുമായി ബസിലിക്ക തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയുണ്ടായി.

ചർച്ചക്ക് മുമ്പായിത്തന്നെ വിമതവിഭാഗത്തിൽപ്പെട്ട ബസിലിക്ക ഇടവകാംഗങ്ങളെന്നു കരുതുന്ന ഏകദേശം പതിനഞ്ചോളം പേർ അരമനയിലേക്ക് ഇരച്ചുകയറി ഒച്ചപ്പട് ഉണ്ടാക്കുകയും എന്നെ വുക്തിപരമായി പരിഹാസ വാക്കുകളാൽ അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനിടയിലാണ് മുകളിലത്തെ ഹാളിൽവച്ച് ചർച്ചകൾ നടന്നത്.

എവിടെ യാണെങ്കിലും താൻ ഏകീകൃത കുർബാന മാത്രമേ ചൊല്ലുകയുളളുവെന്നും പോലീസ് സംരക്ഷണയിൽ ചൊല്ലാൻ താൽപ്പര്യമില്ലെന്നും പിതാവ് ചർച്ചയിൽ വ്യക്തമാക്കുകയുണ്ടായി. പിതാവിന്റെ അഭിപ്രായത്തോട് ഞാനും മറ്റ് ക്യൂരിയ അംഗങ്ങളും യോജിക്കുകയാണുണ്ടായത്.

ബസിലിക്ക തുറന്ന് തിരുപ്പിറവിയുടെ ശുശ്രൂഷാ വേളയിൽ സംഘർഷമുണ്ടാവുകയും വീണ്ടും അതിന്റെപേരിൽ അടച്ചിടേണ്ടി വരികയും ചെയ്താൽ സഭയ്ക്കാകെ നാണക്കേടാവുകയും ചെയ്യുമെന്ന് ഏവരും വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ ശുശ്രൂഷകളൊന്നുമില്ലാതെ ബസിലിക്കയും അതിന്റെ കീഴിലുള്ള വടുതല പള്ളിയും സമാധാനാന്തരീക്ഷം സംജാതമാകുന്നതുവരെ തൽക്കാലം അടഞ്ഞുകിടക്കുന്നതാണ് അഭികാമ്യമെന്ന് പിതാവ് അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തിലാണ് ബസിലിക്കയുടെ ഇപ്പോഴത്തെ അവസ്ഥ(Status Quo) തുടരാനുള്ള അറിയിപ്പ് നൽകേണ്ടിവന്നത്.


ഫാ.ആന്റണി പൂതവേലിൽ

നിങ്ങൾ വിട്ടുപോയത്