ന്യൂഡല്‍ഹി: ഇന്ന് ഉച്ചയ്ക്ക് അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് പിന്നാലെ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. കാലുകളില്‍ വിലങ്ങിട്ടു ആശുപത്രിയില്‍ കഴിയുന്ന വയോധിക വൃദ്ധന്റെ ചിത്രം ഫാ. സ്റ്റാന്‍ സ്വാമിയുടേതാണെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഉള്ളത് ഫാ. സ്റ്റാന്‍ അല്ല.

ഉത്തർപ്രദേശിലെ എറ്റായിലെ ജയില്‍ പുള്ളിയായ 90 വയസുള്ള തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ കാലുകളില്‍ വിലങ്ങു അണിയിച്ച ചിത്രമാണിത്. ഇത് പിന്നീട് വലിയ വിവാദമാകുകയും ജയിൽ വാർഡന്‍ അശോക് യാദവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരിന്നു. ഈ സംഭവം ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

നിങ്ങൾ വിട്ടുപോയത്