കാക്കനാട്: ഇന്റർ ചർച്ച് കൗൺസിലിന്റെ യോ​ഗം നവംബർ 30-ാം തീയതി ചൊവ്വാഴ്ച ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വച്ച് രാവിലെ പത്തുമണിക്ക് കൂടുന്നതാണ്.

മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസിലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ തിയോ‍ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെയും അനുമോദിക്കുന്ന യോ​ഗത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്നതും ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം സ്വാ​ഗതം ആശംസിക്കുന്നതുമാണ്. പേട്രിയാർക്കൽ അഡ്മിനിസ്ട്രേറ്റർ മാർ ഔ​ഗിൻ കുര്യാക്കോസ് നന്ദി പ്രകാശനം നടത്തുന്നു. കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ യോ​ഗത്തിൽ അവലോകനം ചെയ്യപ്പെടുന്നതാണ്.

റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ
ജോയിന്റ് സെക്രട്ടറി

നിങ്ങൾ വിട്ടുപോയത്