“If the Lord is God, follow him.
‭‭(1 Kings‬ ‭18‬:‭21‬) ✝️

ലോകത്തിൽ എല്ലാവിധ സ്വാതന്ത്ര്യവും ദൈവം നൽകിയിട്ടുണ്ട്. ആരെ അനുഗമിക്കണം, ആരെ ആരാധിക്കണം, എന്നിങ്ങനെ. എന്നാൽ ക്രിസ്തു നാം ഒരോരുത്തരെയും വിളിക്കുകയാണ് ദൈവിക ചിന്തയിൽ നിന്നു കൊണ്ട് കർത്താവിനെ അനുഗമിക്കുന്നതിനായി. കർത്താവിനെ അനുഗമിക്കുക എന്നുള്ളത് വാക്കിൽ മാത്രം ഒതുക്കി നിർത്താതെ നമ്മുടെ ദൈനം ദിന ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടി ആണ്. എന്താണോ ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് അത് നിറവേറ്റി കർത്താവിനെ അനുഗമിക്കുക.

യേശുവിന്റെ വിളി കേൾക്കുന്നവർ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്റെ വാഗ്ദാനം. മറിച്ച്, തന്റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്കുന്നത്. യേശുവിന്റെ പരസ്യജീവിതകാലത്ത് പ്രധാന ദൗത്യങ്ങളിലൊന്ന് പിതാവായ ദൈവത്തിന്റെ വിളഭൂമിയിലേക്ക് വേലക്കാരെ കണ്ടെത്തുക എന്നതായിരുന്നു. ദൈവരാജ്യമാകുന്ന സുവിശേഷം ലോകമെമ്പാടുമെത്തിക്കാൻ, അതുവഴി വിളഭൂമിയിലെ പാകമെത്തിയ ഫലങ്ങളെല്ലാം ദൈവത്തിന്റെ കലവറയിലേക്ക് ശേഖരിക്കുവാനായി ഈശോ ഒട്ടേറെപ്പേരെ തന്നെ അനുഗമിക്കുന്നതിനായി വിളിക്കുന്നുണ്ട്.

യേശുവിനെ അനുഗമിക്കുന്നത് ഒരു നഷ്ടമല്ല, അത് കണക്കാക്കാൻ സാധിക്കാത്ത നേട്ടമാണ്. കർത്താവിന് സ്വയം സമർപ്പിച്ച് നിങ്ങൾ അവിടുത്തോടൊപ്പം യാത്ര ചെയ്യണം. ധൈര്യത്തോടും സന്തോഷത്തോടുംകൂടി ക്രിസ്തുനാഥനെ നാം അനുഗമിക്കണം. ദൈവഹിതം മനസിലാക്കി അവിടുത്തെ അനുഗമിക്കുവാനുള്ള കൃപാവരം നൽകണമേ എന്ന് കർത്താവിനോട് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്