ഒരിക്കൽ ഒരു പോർട്ടിൽ ഒരു ഭീമൻ കപ്പലിന്റെ എഞ്ചിൻ തകരാറിലായി പല മെക്കാനിക്കുകളും വന്ന് പരിശോധിച്ചിട്ടും ആർക്കും അതിന്റെ തകരാർ കണ്ടെത്താനൊ നന്നാക്കാനൊ കഴിഞ്ഞില്ല, അതിനാൽ അവർ 30 വർഷത്തിലേറെ പരിചയമുള്ള ഒരു വൃദ്ധനായ മെക്കാനിക്കിനെ സമീപിച്ചുഅദ്ദേഹം എഞ്ചിൻ മുകളിൽ നിന്ന് താഴേക്ക് വളരെ ശ്രദ്ധാപൂർവ്വം പരിശോധിച്ചു.
എല്ലാം കണ്ടതിന് ശേഷം വൃദ്ധനായ എഞ്ചിനീയർ തന്റെ ബാഗ് ഇറക്കി അതിൽ നിന്നും ഒരു ചെറിയ ചുറ്റിക പുറത്തെടുത്തു.അവൻ ഒരു പ്രത്യേകസ്ഥലത്ത് വളരെ ശക്തിയായി ഒന്ന് തട്ടി.
ഉടനെ, എഞ്ചിൻ വീണ്ടും സജീവമായി പ്രവർത്തനക്ഷമമായി. എഞ്ചിൻ ശരിയായതിനാൽ എല്ലാവർക്കും സന്തോഷമായി!തന്റെ ജോലി പൂർത്തിയാക്കി കഴിഞ്ഞ് ഈ വൃദ്ധനായ മെക്കാനിക് കപ്പൽ ഉടമയോട് പറഞ്ഞു, ഭീമൻ കപ്പൽ നന്നാക്കാനുള്ള ആകെ ചെലവ് 20,0000 രുപ ആണ്.
“എന്ത്?!” ഉടമ പറഞ്ഞു.
“നിങ്ങൾ അതിന് ഇവിടെ അധികമൊന്നും ചെയ്തില്ലല്ലൊ. ഞങ്ങൾക്ക് വിശദമായ ബിൽ തരൂ.”
ഉത്തരം ലളിതമാണ്:
ചുറ്റിക ഉപയോഗിച്ച് : അടിച്ചതിന് 100 രൂപ എവിടെ തട്ടണമെന്നും എത്ര ശക്തമായി തട്ടണമെന്നും മനസിലാക്കിയതിന് :199900 രൂപ
ഒരാളുടെ വൈദഗ്ധ്യത്തെയും അനുഭവത്തെയും പ്രായോഗിക പരിചയത്തേയും അഭിനന്ദിക്കേണ്ടതിന്റെയും അംഗികരിക്കണ്ടതിന്റെ പ്രാധാന്യത്തെ പറ്റി മനസിലാക്കാനുള്ള ഒരു കഥയാണിത്…
കാരണം ഒരു വ്യക്തി തന്റെ തൊഴിലിൽ പ്രാവിണ്യം നേടുന്ന കാലങ്ങൾ കഷ്ടപ്പാടിന്റെ, , കണ്ണീരിന്റെയും ഫലങ്ങളാണ്. ഞാൻ 30 മിനിറ്റിനുള്ളിൽ ഒരു ജോലി ചെയ്യുന്നുവെങ്കിൽ, അത് 30 മിനിറ്റിനുള്ളിൽ എങ്ങനെ ചെയ്യണമെന്ന് പഠിക്കാൻ 20 വർഷം ചെലവഴിച്ചതുകൊണ്ടാണ്.
മിനിറ്റുകൾക്കല്ല, വർഷങ്ങൾക്കാണ് നിങ്ങൾ എന്നോട് കടപ്പെട്ടിരിക്കുന്നത്കടപ്പാട്..
Taby George