I am with you to save you, declares the LORD. (Jeremiah 30:11) ✝️

യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്.

മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. പലരും പല പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ പലതും. യേശു നമ്മുടെ ജീവിത പ്രശ്ങ്ങളിൽ നിന്നു മാത്രം അല്ല, പാപങ്ങളിൽ നിന്നും രക്ഷിക്കുന്നു . തിരുവചനം നോക്കിയാൽ ദാനിയേലും, ദാവീദും, ശിഷ്യമാരും അങ്ങനെ വിവിധ പ്രവാചകന്മാർ കർത്താവിൻറെ ആത്മീയവും ഭൗതികവുമായ രക്ഷാ അനുഭവിച്ചതായി കാണുവാൻ സാധിക്കും.

ആത്മരക്ഷ മാത്രമല്ല ഭൗതിക രക്ഷയും ദൈവം നമുക്ക് നൽകുന്നു. ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ദൈവം ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മിലെല്ലാവരിലും ഉണ്ട്.പ്രിയപ്പെട്ടവരേ, ഒരിക്കലും ഭയത്തിന് നമ്മുടെ മനസ്സിനുള്ളിൽ സ്ഥാനം നൽകരുത് മറിച്ച് കർത്താവിന്റെ രക്ഷയെ കാത്തിരിക്കുക

രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്. പൂര്‍ണമായും സൗജന്യവും നിരുപാധികവുമായ ദൈവസ്നേഹമാണ് നമ്മെ രക്ഷിക്കുന്നത്. സൃഷ്ടിച്ച ദൈവം തന്നെയാണു രക്ഷിക്കുന്ന ദൈവവും. രക്ഷിക്കപ്പെട്ട വ്യക്തിയെ അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ചു ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവു സഹായിക്കുന്നു. നാം ഓരോരുത്തരെയും രക്ഷയാൽ ദൈവം വഴി നടത്തട്ടെ. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.
😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്